ഗോമൂത്രം കാന്‍സര്‍ ഇല്ലാതാക്കും: കണ്ടുപിടിത്തവുമായി ഗുജറാത്ത് ഗവേഷകര്‍

ന്യൂഡല്‍ഹി: ഗോമൂത്രത്തിന് അര്‍ബുദം സുഖപ്പെടുത്താനുളള ശക്തിയുണ്ടെന്ന് ഗുജറാത്തില്‍ നിന്നുളള ഗവേഷകര്‍. തങ്ങളുടെ ആദ്യ ശ്രമത്തില്‍ ഗോമൂത്രത്തിന് കാന്‍സര്‍ സെല്ലുകളെ ഇല്ലാതാക്കാന്‍ കഴിഞ്ഞതായി ജുനാഗദ് കാര്‍ഷിക സര്‍വ്വകലാശാലയിലെ ബയോടെക്‌നോളജി ഗവേഷകര്‍ അവകാശപ്പെടുന്നു. ശ്വാസകോശ അര്‍ബുദം, വൃക്കയിലെ അര്‍ബുദം, സ്തനാര്‍ബുദം, ത്വക്ക്, വായ, ഗര്‍ഭാശയ മുഖത്തെ അര്‍ബുദം എന്നിവയൊക്കെ സുഖപ്പെടുത്താന്‍ ഗോമൂത്രം കൊണ്ട് സാധിക്കുമെന്നാണ് അവകാശവാദം.

ഒരു വര്‍ഷം നീണ്ട പരീക്ഷണത്തിനൊടുവിലാണ് അസിസ്റ്റന്റ് പ്രൊഫസര്‍ ശ്രദ്ധ ഭട്ട്, രുകാംസിന്‍ ടോമര്‍, കവിത ജോഷി എന്നിവര്‍ അടങ്ങിയ സംഘം കണ്ടുപിടിത്തം നടത്തിയതെന്ന് റിപ്പോര്‍ട്ട്. ഒരു കുപ്പിയില്‍ കാന്‍സര്‍ സെല്ലുകള്‍ ശേഖരിച്ച് നടത്തിയ പരീക്ഷണം വളരെ സാഹസികമായിരുന്നു. ഒരു ദിവസം നിശ്ചിത എണ്ണത്തിലുളള കാന്‍സര്‍ സെല്ലുകളെ ഇല്ലാതാക്കാന്‍ എത്ര ഗോമൂത്രം വേണമെന്ന് ഞങ്ങള്‍ കണ്ടെത്തി ശ്രദ്ധ ഭട്ട് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അടുത്തതായി ഈ പരീക്ഷണം എലികളില്‍ നടത്താനാണ് ഗവേഷകര്‍ ശ്രമിക്കുന്നത്. പരീക്ഷണം വിജയകരമായാല്‍ ഗോമൂത്രം കൊണ്ടുളള ഗുളിക നിര്‍മ്മിക്കാനാണ് പ്രൊഫസര്‍മാരുടെ തീരുമാനം. ഇത്തരത്തില്‍ വിവിധ തരത്തിലുളള കാന്‍സറുകള്‍ക്ക് അതാത് ഗുളികകള്‍ നിര്‍മ്മിക്കാനാവുമെന്നും പ്രൊഫസര്‍ ടോമര്‍ പറഞ്ഞു. ആരോഗ്യമുളള സെല്ലുകളെ അടക്കം കീമോതെറാപ്പി വഴി ഇല്ലാതാക്കുമ്പോള്‍, കാന്‍സര്‍ സെല്ലുകളെ മാത്രമാണ് ഗോമൂത്രം നശിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

Top