മന്ത്രിമാർക്കെതിരെ വിമർശനവുമായി സിപിഐ; സുനിൽകുമാർ മണ്ഡരി ബാധിച്ച തെങ്ങ്; ചന്ദ്രശേഖരൻ വാ പോയ കോടാലി

ഇടുക്കി: സി പി ഐ മന്ത്രിമാർക്കെതിരെ സിപിഐ ഇടുക്കി ജില്ലാ സമ്മേനത്തിൽ രൂക്ഷ വിമർശനം. കൃഷി മന്ത്രി വിഎസ് സുനിൽകുമാർ മണ്ഡരി ബാധിച്ച തെങ്ങാണെന്ന് പ്രവർത്തകർ അഭിപ്രായപ്പെട്ടു .

റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ വാ പോയ കോടാലിയാണെന്നും വനം വകുപ്പ് സമാന്തര സർക്കാരായി പ്രവർത്തിക്കുന്നു , ഭരണം നടത്തുന്നത് ജോയിന്‍റ് കൗൺസിൽ നേതാക്കൾ എന്നീ ആരോപണങ്ങളും ഉയർന്നു.റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യാപക പണപ്പിരിവ് നടത്തുന്നുണ്ടെന്നുമാണ് പ്രവർത്തകരുടെ അഭിപ്രായം. ഗ്രൂപ്പ് ചർച്ചയിലാണ് സമ്മേളന പ്രതിനിധികളുടെ ഈ വിമർശനം.

Latest
Widgets Magazine