കേരളത്തില്‍ എല്‍.ഡി.എഫ് 18 സീറ്റില്‍ വിജയിക്കും;ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും കോടിയേരി

തിരുവനന്തപുരം: പാർലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം കേരളത്തില്‍ എല്‍.ഡി.എഫ് 18 സീറ്റില്‍ വിജയിക്കും. മലപ്പുറം, വയനാട് ഒഴികെയുള്ള മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് വിജയിക്കുമെന്നാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തല്‍.കേരളത്തിൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വോട്ടെടുപ്പ് കഴിഞ്ഞതോടെ ഇക്കാര്യം ബിജെപിക്ക് തന്നെ ബോധ്യമായിട്ടുണ്ട്. ഇപ്പോഴുള്ള ബിജെപി അവകാശവാദം അണികളെ പിടിച്ച് നിര്‍ത്താനുള്ള അടവാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു

ബി.ജെ.പി പലയിടത്തും യു.ഡി.എഫിന് വോട്ടുമറിച്ചെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. ന്യൂനപക്ഷ വോട്ടുകളില്‍ ഏകീകരണമുണ്ടായത് എല്‍.ഡി.എഫിന് അനുകൂലമായെന്നും യോഗത്തില്‍ വിലയിരുത്തലുണ്ടായി.ഭൂരിപക്ഷ വോട്ടുകള്‍ മൂന്നായി വിഭജിക്കപ്പെട്ടു. പോളിംഗ് ശതമാനം വര്‍ധിച്ചത് അനുകൂലമാകുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.ശബരിമല ചര്‍ച്ച ചെയ്യേണ്ടെന്ന നിലപാട് ഇടതുമുന്നണിയ്ക്കുണ്ടായിരുന്നില്ലെന്നും കോടിയേരി പറഞ്ഞു. ബി.ജെ.പിയ്ക്ക് 2014 നേക്കാള്‍ വോട്ട് ഷെയര്‍ വര്‍ധിക്കുമെന്നും എന്നാല്‍ ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും കോടിയേരി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇടത് വോട്ടുകൾ ചിതറിപ്പോകാറുണ്ടായിരുന്നു . ഇത്തവണ അത് ഉണ്ടായില്ല. ഭൂരിപക്ഷ സമുദായം ചിലര്‍ ഇടത് അനുകൂല നിലപാട് സ്വീകരിച്ചതും ഇടത് മുന്നണിക്ക് ഗുണം ചെയ്തു. എൻഎസ്എസ് സമദൂര നിലപാട് തന്നെയാണ് സ്വീകരിച്ചതെന്നും കോടിയേരി ബാലകൃഷ്ണൻ വിശദീകരിച്ചു.

രാഹുൽ ഗാന്ധി വയനാട്ടിൽ മാത്രമെ മത്സരിച്ചിട്ടുള്ളു. വയനാട്ടിൽ മാത്രമെ സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ചയായുള്ളു എന്നും കോടിയേരി പറഞ്ഞു. അഞ്ച് മണ്ഡലങ്ങളിൽ വോട്ട് കച്ചവടം നടന്നിട്ടുണ്ട്. ബിജെപി യുഡിഎഫിന് വോട്ട് മറിച്ചെന്ന ആക്ഷേപത്തിൽ ഉറച്ച് നിൽക്കുകയാണ്. അത് മുൻകൂട്ടി തിരിച്ചറിഞ്ഞതിനാൽ വേണ്ട ജാഗ്രതയെടുക്കാൻ ഇടത് മുന്നണിക്ക് കഴിഞ്ഞെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു. 2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് സമാനമായ ട്രെന്‍ഡാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. 2004 ല്‍ 18 സീറ്റില്‍ എല്‍.ഡി.എഫ് ജയിച്ചിരുന്നു.

Top