തേന്‍മാവിന്‍ കൊമ്പത്തിലെ ‘അമ്മച്ചി’ അന്തരിച്ചു

പഴയകാല മലയാള ചലച്ചിത്ര നടി സിപി ഖദീജ അന്തരിച്ചു. 77 വയസായിരുന്നു. ബുധനാഴ്ച രാത്രി 9.30ഓടെ എറണാകുളം വടുതല സ്വാഗതം റോഡിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ശ്വാസകോശ അർബുദം ബാധിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.

മലയാള ചലച്ചിത്ര രംഗത്തെ ആദ്യ കാല നടിയാണ് സിപി ഖദീജ. ചിറ്റേത്തുപടി പരേതരായ മൊയ്തീന്റെയും പാത്തായിയുടെയും ആറു മക്കളിൽ ഒരാളായി പെരുമ്പാവൂരിലാണ് ഖദീജയുടെ ജനനം. നൂറോളം മലയാള സിനിമകളിൽ അഭിനയിച്ച ഖദീജ തേൻമാവിൻ കൊമ്പത്തിലൂടെയാണ് ഏവർക്കും സുപരിചിതയാകുന്നത്. തന്റെ സിനിമാ ജീവിതത്തിൽ ഖദീജ അവസാനമായി അഭിനയിച്ച ചിത്രവും തേൻമാവിൻ കൊമ്പത്താണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചിറ്റേത്തുപടി പരേതരായ മൊയ്തീന്റെയും പാത്തായിയുടെയും ആറു മക്കളിൽ ഒരാളായി പെരുമ്പാവൂരിലാണ് സിപി ഖദീജ ജനിച്ചത്.

പഴയകാല മലയാള ചലച്ചിത്രങ്ങളിൽ സജീവമായിരുന്ന സിപി ഖദീജ നൂറോളം മലയാളം സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

അസുരവിത്ത്, വെളുത്ത കത്രീന, തുലാഭാരം, വിലക്കപ്പെട്ട ബന്ധങ്ങൾ, കണ്ടവരുണ്ടോ, കണ്ണൂർ ഡീലക്സ് എന്നിവയാണ് ഖദീജ അഭിനയിച്ച പ്രധാന സിനിമകൾ.

Top