കേരളത്തിൽ അൽഫോൺസ് ഇഫക്ട്: രണ്ട് ഇടത് വലത് നേതാക്കൾ ബിജെപിയിലേയ്ക്ക്; ഉറപ്പു നൽകുന്നത് രണ്ട് സ്ഥാനങ്ങൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ആറു വർഷം മുൻപ് സിപിഎം വിട്ടെത്തി കേന്ദ്രമന്ത്രി സ്ഥാനം വരെ എത്തിയ അൽഫോൺ കണ്ണന്താനത്തിന്റെ ഇഫക്ട് കേരളത്തിലും. കേരളത്തിൽ രണ്ട് സിപിഎം കോൺഗ്രസ് നേതാക്കൾ ബിജെപി പാളത്തിലെത്തുന്നതായി വ്യക്തമായ സൂചന ലഭിച്ചു. അൽഫോൺസ് കണ്ണന്താനത്തിന്റെയും പി.സി തോമസിന്റെയും മധ്യസ്ഥതകളിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് ക്രൈസ്തവ സഭയിൽ നിന്നുള്ള ഒരു സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും, നായർ സമുദായാംഗമായ കോൺഗ്രസിന്റെ ഒരു സമ്മുനതനായ നേതാവുമാണ് ബിജെപി പാളയത്തിലേയ്ക്കു എത്തുമെന്ന് ഏതാണ്ട് ഉറപ്പിച്ചിരിക്കുന്നത്. കേരളത്തിൽ സ്വാധീനം ഉറപ്പിക്കാൻ പി.സി ജോർജിന്റെ പാർട്ടിയുടെ പിൻതുണയും ബിജെപി നേതൃത്വം തേടുന്നുണ്ട്
മറ്റു സംസ്ഥാനങ്ങളിൽ നടപ്പാക്കിയ രാഷ്ട്രീയ കുതിരക്കച്ചവടവും മതവർഗീയ പ്രവർത്തനവും കേരളത്തിൽ നടപ്പാക്കാൻ സാധിക്കില്ലെന്നു ബിജെപി സംസ്ഥാന കേന്ദ്ര നേതൃത്വങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ കേരളത്തിൽ സോഷ്യൽ മീഡിയയിൽ അടക്കം നടത്തിയ പ്രചാരണങ്ങളെല്ലാം പാതിവഴിയിൽ തന്നെ പൊളിഞ്ഞിരുന്നു. ഇതേ തുടർന്നാണ് മറ്റു പാർട്ടികളിൽ നിന്നു ജനസമ്മതരായ നേതാക്കളെ തിരഞ്ഞു പിടിച്ച് ബിജെപി പാളയത്തിൽ എത്തിക്കാനുള്ള നീക്കം ഇപ്പോൾ നടത്തുന്നത്.
കേരളത്തിൽ ആദ്യം ബിജെപിക്കൊപ്പം എത്തിയ പ്രബല സംഘടന വെള്ളാപ്പള്ളി നടേശൻ നയിക്കുന്ന എസ്എൻഡിപി യോഗമായിരുന്നു. മകൻ തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ ബിഡിജെഎസ് എന്ന രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിച്ച് കേരളത്തിൽ എൻഡിഎ മുന്നണിയുടെ ഭാഗമായി എസ്എൻഡിപി യോഗം മാറുകയായിരുന്നു. ഇതോടെയാണ് കേരള രാഷ്ട്രയത്തിൽ വൻ മാറ്റങ്ങൾക്കു തന്നെ തുടക്കമിട്ടത്. തുടർന്നു കേരള രാഷ്ട്രീയത്തിൽ പുറംപോക്കിൽ മാത്രം നിർത്തിയിരുന്ന നിരവധി രാഷ്ട്രീയപാർട്ടികൾ ബിജെപി മുന്നണിയുടെ ഭാഗമായി മാറി ഇതിന്റെ ചുവട് പിടിച്ചാണ് കേരളത്തിൽ ബിജെപി 15 ശതമാനത്തിലധികം വോട്ട് നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയത് ഇത് തന്നെയാണ് ഇത്തവണ കേരളത്തിൽ കൂടുതൽ ശക്തമായ പ്രചാരണ പരിപാടികൾക്കു ബിജെപി നേതൃത്വത്തെ പ്രേരിപ്പിക്കുന്നതും.

Latest
Widgets Magazine