പിഞ്ചു പെ​ണ്‍​കു​ട്ടി​കളടക്കം കുടുംബത്തെ വീട്ടിൽനിന്നു ഇറക്കിവിട്ട് പാർട്ടി ഓഫീസാക്കി; ദമ്പ​തി​ക​ൾ സി​പി​ഐ സം​ര​ക്ഷ​ണ​ത്തി​ൽ; നാ​ലു സി​പി​എമ്മുകാർക്കെതിരേ കേ​സ്

കുമളി: മനഃസാക്ഷിയില്ലാത്ത സി.പി.എം കാടത്തം .പിഞ്ചുകുഞ്ഞുങ്ങളെ അടക്കം വീട്ടിൽ നിന്നും ഇറക്കി വിട്ടത് കേരളജനതക്ക അപമാനമാണ് .എല്ലാം ശരിയാകുമെന്ന് പറഞ്ഞു ഭരിക്കുന്ന പാർട്ടിയുടെ കാട്ടാത്ത സ്വഭാവമാണ് പുറത്ത് വരുന്നത് .മുരിക്കടിയിൽ വീട്ടിൽനിന്നാണ് ദമ്പതികളെ ഇറക്കിവിട്ടത് . സംഭവത്തിൽ സിപിഎം മുരിക്കടി ബ്രാഞ്ച് സെക്രട്ടറി അടക്കം നാല് സിപിഎം പ്രവർത്തകർക്കെതിരേ കേസെടുത്തു. പട്ടികജാതി-പട്ടികവർഗ നിയമപ്രകാരം ജാമ്യവ്യവസ്ഥകളോടെയാണ് കേസ്.kumaly-familyതിങ്കളാഴ്ച വൈകുന്നേരമാണ് മുരിക്കടി ലക്ഷ്മിവിലാസം മാരിയപ്പൻ, ഭാര്യ ശശികല, മൂന്നരയും രണ്ടും വയസുള്ള പെണ്‍കുട്ടികൾ എന്നിവരെ സിപിഎം പ്രവർത്തകർ ബലമായി വീട്ടിൽനിന്ന് ഇറക്കിവിട്ടത്. ഇവർ ഇപ്പോൾ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സിപിഐയുടെ ഓഫീസിലായിരുന്നു ഇവർ ആദ്യം അഭയം തേടിയത്. പിന്നീട് സിപിഐക്കാർ ഇവരെ ആശുപത്രിയിലാക്കുകയായിരുന്നു.CPM-OFFICE-KUMALI

മുത്തു എന്ന മുഹമ്മദ് സൽമാൻ മാരിയപ്പന്‍റെ ബന്ധുവാണ്. ഇവർ ഇരുവരും കുടുംബസമേതം മുരിക്കടിയിലെ വീട്ടിലായിരുന്നു താമസം. ഇവരുടെ മുത്തച്ഛന്‍റെ കാലം മുതൽ അമരാവതി എസ്റ്റേറ്റിന്‍റെ ഭാഗമായ ലയത്തിലായിരുന്ന ഇപ്പോഴത്തെ വീട്ടിലായിരുന്നു താമസം. മുത്തച്ഛനും മറ്റും എസ്റ്റേറ്റിലെ തൊഴിലാളികളായിരുന്നു. എസ്റ്റേറ്റ് ലോക്കൗട്ട് ആയതിനെ തുടർന്ന് തൊഴിലാളികളും മറ്റും താമസിച്ചിരുന്നിടത്തുതന്നെയാണ് ഇപ്പോഴുള്ളത്. എസ്റ്റേറ്റ് ഉടമയായ വിഷ്ണുനാഥ അയ്യരിൽനിന്നു മുത്തു എന്ന മുഹമ്മദ് സൽമാൻ വിവാദമായ വീടിന്‍റെ പട്ടയമെഴുതി വാങ്ങിയെന്നും പറയപ്പെടുന്നു.

തിങ്കളാഴ്ച മാരിയപ്പൻ പീരുമേട് കോടതിയിൽനിന്നു ഇഞ്ചക്ഷൻ ഉത്തരവുമായി എത്തിയപ്പോഴേക്കും സിപിഎം പ്രവർത്തകർ ഇവരുടെ വീട് ബ്രാഞ്ച് സെക്രട്ടറിയുടെ ഓഫീസാക്കി മാറ്റിയിരുന്നു. ബ്രാഞ്ച് കമ്മിറ്റി ഓഫീസ് എന്ന് ഇവരുടെ വീടിനുമുന്നിൽ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. വീടിനുള്ളിലേക്ക് പ്രവേശിപ്പിക്കാൻ ശ്രമിച്ച ഇവരെ സിപിഎം പ്രവർത്തകർ ഉപദ്രവിച്ചതായും പറയപ്പെടുന്നു. ഫലത്തിൽ സിപിഎമ്മും സിപിഐയും തമ്മിലുള്ള വടംവലിയായി മാറിയിരിക്കുകയാണ് ഇപ്പോഴത്തെ സംഭവം.

Latest