ശബരിമലയിൽ സി പി എമിനു തിരിച്ചടി!.ദേവസം ബോർഡ് പ്രസിഡന്റ് പത്മകുമാർ പത്തനംതിട്ടയിൽ ബിജെപി ലോക്സഭാ സ്ഥാനാർത്ഥിയാകും.ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട്

കൊച്ചി: ശബരിമല വിധിയിലും തുടർ നടപടിയിലും ബിജെപിക്കും കനത്ത നഷ്ടം വരുന്നു .ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ വിശ്വാസികളെ ചാക്കിട്ടു പിടിച്ച് വോട്ട് ബാങ്ക് ലക്ഷ്യം വെക്കുന്ന ബിജെപി കോൺഗ്രസ് സിപിഎം നേതാക്കളെ ചാക്കിട്ടു പിടിക്കാൻ തുടങ്ങിയതായി റിപ്പോർട്ട് . ശബരിമല പ്രശ്‌നത്തില്‍ നിന്നും പരമാവധി രാഷ്ട്രീയ ലാഭം ഉണ്ടാക്കാന്‍ ലക്ഷ്യമിട്ടു കൊണ്ട്, മുഖ്യ മന്ത്രി പിണറായി വിജയന്റെ അപ്രീതിക്ക് പാത്രമായ സി പി എം നേതാവ് എ പത്മകുമാറിനെ തങ്ങളുടെ പക്ഷത്തെത്തിയ്ക്കാന്‍ ബി ജെ പി ശ്രമം തുടങ്ങിയെന്ന് പ്രമുഖ ദേശീയ മാധ്യമമായ ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു.

ശബരിമല ക്ഷേത്രം നിലകൊള്ളുന്ന പത്തനംതിട്ടയിലെ മുന്‍ എം എല്‍ എ ആയ പത്മകുമാര്‍, ശബരിമല ഉള്‍പ്പെടെ സംസ്ഥാനത്തുള്ള എല്ലാ ക്ഷേത്രങ്ങളുടെയും കാര്യങ്ങള്‍ നോക്കി നടത്തുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റ് ആണ്. പത്തിനും അമ്പതു വയസ്സിനും ഇടയിലുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിയ്ക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടു പോകുന്ന ഭരണ കക്ഷിയെ നാണം കെടുത്താനുള്ള നല്ലൊരു ഉപാധി ആകും പദ്മകുമാറെന്നാണ് ബി ജെ പി കേന്ദ്രങ്ങള്‍ പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനായി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ പച്ചക്കൊടി കാട്ടിയിട്ടുണ്ടെന്നും നവംബര്‍ ആദ്യ വാരത്തോടെ ഇതിന്മേല്‍ ഒരു തീരുമാനം ഉണ്ടാകുമെന്നുമാണ് റിപ്പോർട്ട്. മണ്ഡലമകരവിളക്ക് കാലത്ത് ശബരിമല നട തുറക്കുമ്പോള്‍ ക്ഷേത്രം സന്ദര്‍ശിയ്ക്കാനാണ് അമിത് ഷാ ഉദ്ദേശിയ്ക്കുന്നത്. അടുത്ത ലോക്‌സഭാ തെരെഞ്ഞെടുപ്പ് വരെയും ഈ വിഷയം സജീവമാക്കി നിലനിര്‍ത്താനാണ് ബി ജെ പി ആഗ്രഹിയ്ക്കുന്നത്. പാര്‍ട്ടിയുടെ സംസ്ഥാന ഘടകം നവംബറില്‍ സംഘടിപ്പിക്കുന്ന രഥയാത്ര കേരളത്തെ ഇളക്കിമറിക്കുമെന്നും കണക്കാക്കപ്പെടുന്നു.പദ്മകുമാറിനെ പാര്‍ട്ടിയില്‍ എത്തിച്ചു അദ്ദേഹത്തെ അടുത്ത ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥി ആക്കാനാണ് ബി ജെ പി ശ്രമിയ്ക്കുന്നതെന്നു പാര്‍ട്ടിയോട് അടുത്ത കേന്ദ്രങ്ങള്‍ പറഞ്ഞു.

പത്തനംതിട്ട ഇപ്പോള്‍ കോണ്‍ഗ്രസിന്റെ സീറ്റ് ആണ്. നേരത്തെ സി പി എമ്മിന്റെയും ഗവണ്‍മെന്റിന്റെയും നയങ്ങള്‍ളില്‍ നിന്നും വ്യത്യസ്തമായ ഒരു നിലപാട് പദ്മകുമാര്‍ സ്വീകരിയ്ക്കുകയും ദേവസ്വം ബോര്‍ഡ് വിധിയ്ക്ക് എതിരായി റിവ്യൂ പെറ്റീഷന്‍ ഫയല്‍ ചെയ്യുമെന്ന് സൂചിപ്പിയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴുള്ള സാഹചര്യങ്ങളെ കുറിച്ച് ഒരു റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാനാണ് ഉദ്ദേശമെന്നാണ് പിന്നീട് പറഞ്ഞത്.സര്‍ക്കാരിന് എതിരായി നിലപാട് എടുത്തുകൊണ്ടു പദ്മകുമാര്‍ തന്റെ രാഷ്ട്രീയ മുന്‍ഗണനകള്‍ ആണ് വെളിപ്പെടുത്തുന്നതെന്നു ഒരു വിഭാഗം സി പി എം നേതാക്കള്‍ അവകാശപ്പെട്ടു.

ബി ജെ പി ആകട്ടെ സംസ്ഥാനത്തു തങ്ങളുടെ നില മെച്ചപ്പെടുത്താനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തിടെ അമിത് ഷായുടെ സന്ദര്‍ശനവേളയില്‍ , ഐ എസ് ആര്‍ ഓ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായരും മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മേധാവിയും കോണ്‍ഗ്രസ് നേതാവുമായ ജി രാമന്‍ നായരും മറ്റു ചില പ്രമുഖരോടൊപ്പം പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. സുപ്രീം കോടതിയുടെ വിധിയെത്തുടര്‍ന്ന് ഭക്തരും ബി ജെ പിയും ഹൈന്ദവ സംഘടനകളും , കൂടാതെ കോണ്‍ഗ്രസ്സിന്റെ സംസ്ഥാന ഘടകവും സംസ്ഥാന സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇപ്പോഴും കേരളത്തില്‍ ചുവടുറപ്പിയ്ക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ബി ജെ പി ഇത് നല്ലൊരു അവസരമായാണ് കാണുന്നത്. 2016 ലെ നിയമസഭാ തെരെഞ്ഞെടുപ്പില്‍ പാര്‍ട്ടി കേരളത്തില്‍ തങ്ങളുടെ അക്കൗണ്ട് തുറന്നെങ്കിലും ഇത് വരെയും കേരളത്തില്‍ നിന്നും ഒരു എം പി യെ അവര്‍ക്കു ലോക്‌സഭയില്‍ എത്തിയ്ക്കാനായിട്ടില്ല. പത്മകുമാറിന്റെ വരവോടെ പത്തനംതിട്ട പിടിച്ചെടുക്കണമെന്ന് ബിജെപി കണക്ക് കൂട്ടുന്നു.

Top