കൊന്നിട്ടല്ല പാര്‍ട്ടിയുണ്ടാക്കേണ്ടത് ” സ്ത്രീകളുടെ രോഷത്തിന് മുന്നില്‍ വിറങ്ങലിച്ച് സിപിഎം നേതാക്കള്‍

കാസര്‍കോട് : പെരിയയില്‍ സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കാനെത്തിയ സിപിഎം നേതാക്കള്‍ക്ക് പ്രദേശവാസികളുടെ പ്രതിഷേധത്തിന് മുന്നില്‍ വിറങ്ങലിച്ചു പോയി.

കോണ്‍ഗ്രസ് അതിക്രമത്തില്‍ തകര്‍ന്ന വീടുകള്‍ സന്ദര്‍ശിക്കാനെത്തിയ സിപിഎം നേതാക്കള്‍ക്കെതിരെ ഉയര്‍ന്നത് സമാനതകളില്ലാത്ത പ്രതിഷേധം. കല്ലിയോട്ടെത്തിയ നേതാക്കള്‍ക്കെതിരെ യുവാക്കളും സ്ത്രീകളും രോഷത്തോടെ ആഞ്ഞടുക്കുകയായിരുന്നു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിരിഞ്ഞുപോകാന്‍ ആവശ്യപ്പെടുന്ന പൊലീസുകാരോട് പോകില്ലെന്ന് ഉറച്ച സ്വരത്തില്‍ പറയുകയാണൊരു പെണ്‍കുട്ടി. രണ്ടു ജീവനെടുത്തതതല്ലേ. ഞങ്ങളുടെ മക്കളെ ഇനിയും കൊല്ലാനായിട്ടല്ലേ ഇങ്ങോട്ടുവരുന്നതെന്നും സ്ത്രീകളും ചോദിക്കുന്നു. കൊന്നിട്ടല്ല പാര്‍ട്ടിയുണ്ടാക്കേണ്ടത്. ഞങ്ങള്‍ക്ക് ഇനിയും മക്കളുണ്ട്. അവര്‍ക്കും ജീവിക്കേണ്ടേ. അവരെയും കൊല്ലാനാണോ ഉദ്ദേശ്യമെന്നും സ്ത്രീകള്‍ ചോദിക്കുന്നു.

Top