സിപിഎമ്മിനെ നിരോധിക്കേണ്ടത് ആരുടെ ആവശ്യം;രാജ്യത്ത് സംഘപരിവാര്‍ ഫാസിസ്റ്റ് അജണ്ട നടപ്പാക്കാന്‍ തുടങ്ങിയോ?.ഇന്ത്യയില്‍ രണ്ടാം അടിയന്തിരാവസ്ഥക്ക് കളമൊരുങ്ങുന്നു.

രാജ്യത്ത് മറ്റൊരു അടിയന്തിരാവസ്ത വരാന്‍ പോകുന്നുവെന്ന് ആദ്യം പറഞ്ഞത് കമ്മ്യുണിസ്റ്റുകാര്‍ തന്നെയാണ്.നരേന്ദ്ര മോദിയെന്ന ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ
ഇന്ത്യന്‍ മുഖം അധികാരത്തിലേറിയപ്പോള്‍ ഏറ്റവും ആദ്യം കരുതലോടെ നീങ്ങിയതും രാജ്യത്തെഇടതുപക്ഷവും വിശിഷ്യ സിപിഎമ്മുമാണ്.എന്നാല്‍ ആ കരുതലൊന്നും നിശബ്ദമായി കറ്റന്നു വന്ന സവര്‍ണ്ണ മധ്യവര്‍ഗ ഭൂരിപക്ഷത്തിന്റെ പിന്തുണ ഇപ്പോഴും അതിശക്തമായി ലഭിച്ചു കൊണ്ടിരിക്കുന്ന നരേന്ദ്രമോദിയുടെ നയങ്ങളെ പിടിൂച്ചു കെട്ടാന്‍ പോന്നതല്ലെന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിച്ചത്.

അതെ അവര്‍ എല്ലാം ഉറപ്പിച്ച മട്ടാണ്.രാജ്യത്ത് ഭീകരവാദ ബന്ധമാരോപിച്ച് സിപിഎമ്മിനെ നിരോധിക്കാന്‍ നീക്കം തുടങ്ങി.ജെഎന്‍യു സംഭവങ്ങളുടെ പശ്ചാതലത്തില്‍ രാജ്യത്ത് കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റിന്റെ പ്രവര്‍ത്തനം നിരോധിക്കാനാണ് ബിജെപിയുടേയും അവര്‍ക്ക് ഉപദേശം നല്‍കുന്ന ആര്‍എസ്-എസിന്റേയും ശ്രമം.ഇതിന്റെ ആദ്യപടിയെന്നോണം ജുഡീyechuriഷ്യറിയെ ഉപയോഗിച്ചുള്ള നീക്കമാണ് സംഘപരിവാര്‍ ശക്തമാക്കിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡല്‍ഹി ഹൈക്കോടതിയില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച ഒരു ഹര്‍ജി വന്നത് ഇതിന്റെ മുന്നൊരുക്കത്തിന്റ് ഭാഗമായാണ് വിലയിരുത്തുന്നത്.ബിജെപി അനുകൂല അഭിഭാഷക സംഘടനയാണ് ഈ പരാതി പൊതുതാല്‍പര്യ ഹര്‍ജിയായി ഹൈക്കോടതിയില്‍ എത്തിച്ചിരിക്കുന്നതെന്നാണ് സൂചന.മലയാളിയായ സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ ജോജോ ജോസ് ആണ് സി.പി.എമ്മിനെ നിരോധിക്കണം എന്നാവശ്യപ്പെട്ട് ഹര്‍ജി കൊടുത്തിരിക്കുന്നത്  അടുത്തമാസം രണ്ടിന് പരിഗണിക്കാനായി കോടതി മാറ്റി വെച്ചിട്ടുണ്ട്.jnu3333
കേസ് ഗൗരവകരമാണെന്ന് പാര്‍ട്ടി നേതൃത്വത്തിനും ഏതാണ്ട് ബോധ്യപ്പെട്ടു കഴിഞ്ഞു.പ്രത്യേക സാഹചര്യം നേതൃത്വവും മനസിലാക്കുന്നുണ്ടേന്നാണ് വിവരം.സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അടിയന്തിര പോളിറ്റ് ബ്യുറോ യോഗം ഉടന്‍ ചേര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകളൂണ്ട്.ഡല്‍ഹി ഹൈക്കോടതി ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ കൂടി നിലപാട് ചോദിക്കുമെന്ന് ഉറപ്പാണ്.ജെഎന്‍യു വിഷയത്തിന്റെ പശ്ചാതലത്തില്‍ അവരെ ഏറ്റവും കൂടുതല്‍ രാഷ്ട്രീയമായി അക്രമികുന്ന സിപിഎമ്മിനെതിരായി കോടതിയില്‍ സര്‍ക്കാരും നിലപാടെടുത്താല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ തന്നെ അത് കാര്യാമായി ബാധിക്കും.ഇതും കരുതലോടെയാണ് സിപിഎം നേതാക്കള്‍ കാണുന്നത്.

ഇപ്പോള്‍ തന്നെ രാജ്യദ്രോഹികളുടെ പട്ടികയിലാണ് ആര്‍എസ്എസ് കമ്മ്യുണിസ്റ്റുകാരുള്‍പ്പെടെയുള്ളവരെ കാണ്‍ബ്ബുന്നത്.സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഇത്തരം പ്രചരണങ്ങള്‍ വ്യാപകമാണ്.കേസില്‍ ബിജെപി സര്‍ക്കാരും തീവ്ര ഹിന്ദുസംഘടനകളും കക്ഷി ചേരാനുള്ള സാധ്യതയും സിപിഎം തള്ളിക്കളയുന്നില്ല.അടുത്ത് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും ഇത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമോഎന്നും പരിശോധികുന്നുണ്ട്.എന്തായാലും ഉടന്‍ തനെ ചേരുന്ന പാര്‍ട്ടി നേതൃയോഗം ഇക്കാര്യങ്ങള്‍ എല്ലാം ഗൗരവകരമായി തന്നെ ചര്‍ച്ച ചെയ്യും.

രാഷ്ട്രീയ അടിയന്തിരാവസ്തക്കെതിരായി മുന്നില്‍ നിന്‍ പോരാടേണ്ടവരെ തന്നെ അടിച്ചമര്‍ത്താനാണ് ഭരണകൂടം ഇപ്പോള്‍ ശ്രമിക്കുന്നതെന്ന പ്രചരണത്തിനായിരിക്കും സിപിഎം ഇനി കൂടുതല്‍ പ്രാമുഖ്യം നല്‍കുക.അവരുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ട സവിശേഷ സാഹചര്യത്തില്‍.

Top