സി.പി.എമ്മിൽ ഭിന്നിപ്പ് !..ബിജെപിയെ തോൽപ്പിക്കാൻ മതേതര ശക്തികൾ ഒന്നിക്കണമെന്ന് യെച്ചൂരി

ഹൈദരാബാദ്:സി.പി.എമ്മിൽ ഭിന്നിപ്പ് രൂക്ഷമാകുന്നു . ബിജെപിയെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ മതേതര ശക്തികൾ ഒന്നിക്കണമെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിയെ തോൽപ്പിക്കുന്നതായിരിക്കണം പ്രധാനലക്ഷ്യമെന്നും ഹൈദരാബാദിൽ 22-ാം പാർട്ടി കോണ്‍ഗ്രസിന്‍റെ ഉദ്ഘാടന പ്രസംഗത്തിൽ യെച്ചൂരി പറഞ്ഞു.അതേസമയം കോൺഗ്രസുമായി ഒന്നിക്കണം എന്ന യെച്ചൂരിയുടെ തീരുമാനത്തെ പ്രകാശ് കാരാട്ട് വിഭാഗം ശക്തമായി എതിർക്കുന്നുണ്ട്

രാജ്യത്ത് ഇടതുപാർട്ടികൾ കരുത്താർജിക്കേണ്ട സമയമായിരിക്കുന്നു. മോദി സർക്കാരിന് നയപരമായ ബദലാകാൻ സിപിഎമ്മിന് കഴിയണം. ഇതിനുള്ള വഴി 22-ാം പാർട്ടി കോണ്‍ഗ്രസിലുണ്ടാകുമെന്നും യെച്ചൂരി പറഞ്ഞു. യെച്ചൂരിയുടെ പ്രസംഗത്തിൽ കോണ്‍ഗ്രസിന് വിമർശനമില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യത്ത് ബിജെപി മാനഭംഗങ്ങളെ പോലും വർഗീയകരിക്കാനാണ് ശ്രമിക്കുന്നത്. ജനാധിപത്യ മൂല്യങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് എൻഡിഎ സർക്കാരിന്‍റെ പ്രവർത്തനമെന്നും യെച്ചൂരി വ്യക്തമാക്കി. ആര് എന്ത് കഴിക്കണം എന്നത് പോലും ആർഎസ്എസും സംഘപരിവാർ സംഘടനകളുമാണ് തീരുമാനിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.

നേരത്തേ, ആർടിസി കല്യാണമണ്ഡപത്തിലെ മുഹമ്മദ് അമീൻ നഗറിൽ സ്വാതന്ത്ര്യസമര സേനാനി മല്ലു സ്വരാജ്യം രാവിലെ പത്തു മണിക്കു പതാക ഉയർത്തി. 95 വയസുള്ള വി.എസ്. അച്യുതാനന്ദനാണ് പാർട്ടി കോണ്‍ഗ്രസിൽ പങ്കെടുക്കുന്ന ഏറ്റവും മുതിർന്ന അംഗം. ഇന്ന് വൈകിട്ടായിരിക്കും കരട് രാഷ്ട്രീയ പ്രമേയം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിക്കുക..

Top