സിപിഎം ഭയക്കുന്നു!!കെ.സുധാകരനുനേരെ അസഭ്യവര്‍ഷം: പ്രചാരണം അലങ്കോലമാക്കാൻ ശ്രമം.കോണ്‍ഗ്രസ് വനിതാ നേതാക്കളെ തടഞ്ഞുവെച്ച് ഭീഷണി.

കണ്ണൂർ :കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരനെ ഭയപ്പെടുത്തി പിടിച്ചുകെട്ടാൻ സിപിഎം നീക്കം .കെ.സുധാകരനു നേരെ അസഭ്യവര്‍ഷവും ഭീഷണിയുമായി സി.പി.എംപ്രവര്‍ത്തകര്‍. തെരഞ്ഞെടുപ്പ് പ്രചാരണ വാഹനവ്യൂഹത്തെ തടയാനും ശ്രമം നടത്തി. ധര്‍മ്മടം നിയോജക മണ്ഡലത്തിലെ കുഴിമ്പാലോട് വച്ചാണ് സംഭവം.

അഞ്ചരക്കണ്ടി യു.ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചക്കരക്കല്ല് പൊലിസില്‍ പരാതി നല്കി. കുഴിമ്പാലോട് സ്വീകരണ പരിപാടി കഴിഞ്ഞതിനുശേഷം ഓടത്തില്‍ പീടികയിലേക്ക് പ്രചരണവുമായി നീങ്ങുമ്പോള്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം വി എം പ്രശാന്ത് ബാബുവിനെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ സിപിഎം പ്രവര്‍ത്തകര്‍ കെ.സുധാകരന്‍ ഉള്ള വാഹനം തടഞ്ഞ് അസഭ്യവര്‍ഷം നടത്തുകയും സ്ഥാനാര്‍ത്ഥിക്ക് നേരെ വെല്ലുവിളി ഉയര്‍ത്തുകയുമാണ് ഉണ്ടായത്. യു ഡി എഫ് പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ സി പി എം പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകുകയായിരുന്നു.

സുധാകരന് വിനയായി സ്ത്രീവിരുദ്ധ പ്രചാരണ വീഡിയോ !!സ്ത്രീകള്‍ക്കൊന്നിനും കഴിവില്ല,കഴിവുള്ളത് ആണുങ്ങള്‍ക്ക് മാത്രം, ആണത്വമുണ്ടെങ്കില്‍ മാത്രമേ കാര്യം സാധിക്കൂ;സുധാകര പരാജയം ഉറപ്പിച്ച് കണ്ണൂർ കോൺഗ്രസ് !.പണികൊടുത്തത് സ്വന്തം പ്രചാരണ വിഭാഗം! നിലയ്‌ക്കലും മാറാടും ചര്‍ച്ചയാക്കി കുമ്മനത്തെ തീവ്രവര്‍ഗീയവാദിയായി ചിത്രീകരിക്കാന്‍ കോണ്‍ഗ്രസ് നീക്കം. തരൂരിനെ ജയിപ്പിക്കാന്‍ അവസാന തന്ത്രങ്ങൾ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് ഭൂരിപക്ഷം കുറയുമോയെന്ന ആശങ്കയില്‍ കോണ്‍ഗ്രസ്..സംസ്ഥാനത്ത് രണ്ട് ദിവസത്തെ പര്യടനത്തിന് രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ കേരളം ചുവപ്പണിയും.എല്‍ഡിഎഫ് 14 സീറ്റിൽ!.യു ഡി എഫിന് ഉറച്ചത് 5 സീറ്റ് മാത്രം!..ഏഷ്യാനെറ്റ് സർവേകൾ തെറ്റും.കേരളത്തില്‍ എല്‍ഡിഫ് തരംഗമെന്ന് ഇന്ത്യ ടൈംസ് അഭിപ്രായ സര്‍വെ. തിരുവനന്തപുരത്ത് എല്ലാവരും ഒറ്റക്കെട്ട്!!തരൂരില്‍ നിന്നും പരാതി ലഭിച്ചിട്ടില്ല-നാനാ പഠോളെ
Latest