ജ​യ​രാ​ജ​ൻ പാ​ർ‌​ട്ടി​ക്ക് അ​തീ​ത​നാ​കാ​ൻ ശ്ര​മി​ക്കു​ന്നു.മറ്റ് നേതാക്കൾക്ക് അവസരം നൽകാതെ കണ്ണൂരിൽ സ്വയം പ്രഖ്യാപിത രാജാവാകുന്നു.പി ജയരാജനെതിരേ സിപിഐ എം കുറ്റപത്രം

p-jayarajan-kathiroor-manoj-murder

തിരുവനന്തപുരം: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജന് സംസ്ഥാന സമിതിയിൽ വിമർശനം. ജയരാജൻ പാർ‌ട്ടിക്ക് അതീതനായി വളരാൻ ശ്രമിക്കുന്നതായാണ് വിമർശനം. ജയരാജനെതിരെ പാർട്ടി നടപടിയുണ്ടായേക്കുമെന്നാണ് സൂചന.കണ്ണൂരിൻ താരകമല്ലോ…ചെഞ്ചോരപ്പൊൻ കതിരല്ലോ എന്ന ഗാനം സ്വത്വവാദമെന്ന് സി.പി.എം പാർട്ടി ആരോപിക്കുന്നു . വ്യക്തമായ രേഖകളോടെയായിരുന്നു ജയരാജനെതിരെയുള്ള സംസ്ഥാന കമ്മിറ്റിയുടെ നീക്കം. ജയരാജൻ അനുകൂലികൾ തയ്യാറാക്കിയ രേഖകളും സംഗീത ആൽബവും സംസ്ഥാന സമിതി ചർച്ചചെയ്തു. ജയരാജനെതിരെയുള്ള നടപടി കണ്ണൂരിലെ മുഴുവൻ പാർട്ടി ഘടകങ്ങളിലും റിപ്പോർട്ട് ചെയ്യാനും സംസ്ഥാന സമിതി തീരുമാനമെടുത്തി. ജീവിത രേഖകൾ തയ്യാറാക്കിയത് താനല്ലെന്നും, കെകെ രാഗേഷ് ആണെന്നും ജയരാജൻ യോഗത്തിൽ പ്രതികരിച്ചു.

ജയരാജൻ പാർട്ടിക്ക് അതീതനായി സ്വയം മഹത്വവത്കരിക്കാൻ ശ്രമിക്കുന്നതായാണ് സംസ്ഥാന സമിതിയുടെ കണ്ടെത്തൽ. ഇതിനായി ജീവിതരേഖയും നൃത്തശില്‍പ്പവും പുറത്തിറക്കി. പാര്‍ട്ടിക്ക് അതീതനായി വളരാനുള്ള ഈ നീക്കം അനുവദിക്കാനാകില്ലെന്നാണ് സംസ്ഥാന സമിതിയുടെ തീരുമാനം. ഇക്കാര്യം കണ്ണൂരിലെ എല്ലാ ഘടകങ്ങളിലും റിപ്പോര്‍ട്ടിംഗ് നടത്താനും തീരുമാനമായി.പുറച്ചേരി നാടൻ ഗ്രാമീണ കലാസമിതിയാണ് ജയരാജനുവേണ്ടി സംഗീത ആൽബം തയ്യാറാക്കിയത്. കണ്ണൂരിൻ താരകമല്ലോ ചെഞ്ചോരപ്പൊൻ കതിരല്ലോ എന്ന് തുടങ്ങുന്ന സംഗീത ഗാനമാണ് പിജയരാജന് വേണ്ടി തയ്യാറാക്കിയിരുന്നത്. ഇതാണ് ഇപ്പോൾ ജയരാജനെതിരെ സ്വയം മഹത്വൽക്കരിക്കാൻ ശ്രമിക്കുകയാണെന്ന ആക്ഷേപത്തിന് ഇടയാക്കിയത്. മാത്രമല്ല, സംസ്ഥാന സമിതിയുടെ നിയന്ത്രണത്തിലുള്ള ഇ കെ നയനാർ സ്മാരക അക്കാഡമിയുടെ ഉത്ഘാടനത്തിന് മുമ്പേ ഇവിടെയെത്തി ഏഴാം തിയതി അനുമതിയില്ലാതെ കൊടിയുയർത്തിയയതും ജയരാജനെതിരെയുള്ള നടപടികൾക്ക് കാരണമായി. ഉത്ഘാടനത്തിന് മുമ്പേ കണ്ണൂർ ഇകെ നയനാർ സ്മാരക മന്ദിരത്തിൽ അനുമതിയില്ലാതെ ജില്ലാ സെക്രട്ടറി പി ജയരാജൻ പതാക ഉയർത്തിയതിൽ പാർട്ടിക്കുള്ളിൽ അഭിപ്രായ വ്യത്യാസം രൂക്ഷമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൂർണ്ണമായും സംസ്ഥാന കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിൽ പി ജയരാജൻ തന്നിഷ്ടപ്രകാരം പതാക ഉയർത്തിയെന്നാണ് കണ്ണൂർ ഇതര സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ ഭൂരിപക്ഷത്തിന്റേയും അഭിപ്രായം. ഒക്ടോബർ വിപ്ലവത്തിന്റെ നൂറാം വാർഷിക ദിനത്തിലാണ് പി ജയരാജൻ നയനാർ അക്കാദമിയിൽ പതാക ഉയർത്തിയത്. ഇതിനെതിരെ വരുന്ന സംസ്ഥാന സമിതിയിൽ നടപടിയുണ്ടാകുമെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു. ഒക്ടോബർ ഏഴിന് രാവിലെ 9 മണിയോടെ പി ജയരാജൻ തന്റെ ഫേസ്‌ബുക്ക് പേജിൽ പതാക ഉയർത്തുന്നതിന്റെ ചിത്രങ്ങൾ പബ്ലിഷ് ചെയ്തിട്ടുണ്ട്.സംസ്ഥാന കമ്മിറ്റിയുടെ പൂർണ്ണ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ട്രസ്റ്റിനാണ് നയനാർ സ്മാരക അക്കാദമിയുടെ ചുമതല. ജില്ലാ കമ്മിറ്റിയ്്ക്ക് ഇതുമായി നേരിട്ട് ബന്ധമില്ലെന്നിരിക്കെയാണ് ജില്ലാ കമ്മിറ്റിയംഗങ്ങൾ പോലുമറിയാതെ പി ജയരാജന്റെ കടന്നകൈ.

വെറും മുപ്പതോളം പേർ മാത്രമാണ് ഇ കെ നയനാർ അക്കാഡമിയിൽ നടന്ന ആദ്യ പതാക ഉയർത്തലിൽ പങ്കെടുത്തത്. ഇതാണ് മറ്റ് സംസ്ഥാന കമ്മിറ്റി അംഗങ്ങളേയും ചില കണ്ണൂർ ജില്ലാ കമ്മിറ്റിയംഗങ്ങളേയും ഏറ്റവുമധികം ചൊടിപ്പിച്ചത്. നായനാരെപ്പോലെയുള്ള എല്ലാവരാലും ആരാധിക്കപ്പെടുന്ന നേതാവിന്റെ പേരിലുള്ള അക്കാദമിയിലെ ആദ്യ പതാക ഉയർത്തൽ ഗംഭീരമാക്കാത്തത് അദ്ദേഹത്തോടുള്ള അനാദരവ് ആണെന്നും ചില കോണുകളിൽ നിന്ന് വിമർശനം ഉയരുന്നുണ്ട്. സാധാരണ നിലയിൽ ഓക്ടോബർ വിപ്ലവത്തിന്റെ വാർഷികങ്ങളിൽ ജില്ലാ കമ്മിറ്റി ഓഫീസിലാണ് ജില്ലാ സെക്രട്ടറി പതാക ഉയർത്താറ്. മാത്രമല്ല, ജില്ലയിലെ മറ്റ് നേതാക്കൾക്ക് അവസരം നൽകാതെ ജയരാജൻ സ്വയം പ്രഖ്യാപിത രാജാവ് ആകുകയാണെന്നും ആരോപണം .അതേസമയം പാര്‍ട്ടി നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാന സമിതിയില്‍ നിന്ന് ജയരാജൻ ഇറങ്ങിപ്പോയി. ചര്‍ച്ചയില്‍ അഭിപ്രായം രേഖപ്പെടുത്തിയ ശേഷമാണ് ജയരാജന്‍ ഇറങ്ങിപ്പോയത്. ചര്‍ച്ചയില്‍ വികാരഭരിതനായിട്ടാണ് ജയരാജന്‍ പ്രതികരിച്ചത്. അതേസമയം ജയരാജനെതിരായ പ്രമേയം സംസ്ഥാന സമിതി അംഗീകരിച്ചിട്ടുണ്ട്.

Top