പതിനായിരക്കണക്കിന് സ്ത്രീ പീഡന പരാതികള്‍ സിപിഎമ്മില്‍ കെട്ടിക്കിടക്കുന്നതായി സൂചന; നീതി ലഭിക്കാതെ പുറത്ത് പറയാനാകാതെ സ്ത്രീകള്‍

കണ്ണൂര്‍: സിപിഎമ്മിലെ പുരുഷ സഖാക്കള്‍ക്കെതിരെ സ്ത്രീകള്‍ നല്‍കിയ പതിനായിരക്കണക്കിന് പരാതികള്‍ പാര്‍ട്ടിയില്‍ കെട്ടിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. വളരെ ഗൗരവമുള്ള കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള പരാതികളാണ് പാര്‍ട്ടി അന്വേഷണമെന്നപേരില്‍ പൂഴ്ത്തിവച്ചിരിക്കുന്നത്. പാര്‍ട്ടിയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്നത് കടുത്ത അനീതിയാണെന്നും പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇപ്പോള്‍ സിപിഎമ്മിനെ ആകെ വലക്കുന്ന രണ്ട് കേസുകളാണ് എം.എല്‍.എ പി.കെ ശശിക്കെതിരെയും ഡി.വൈ.എഫ്.ഐ ബ്ലോക്ക് നേതാവ് ജീവന്‍ ലാലിനെതിരെയും ഉയര്‍ന്ന ലൈംഗീക ആരോപണങ്ങള്‍. രണ്ടുപേര്‍ക്കെതിരെയും പാര്‍ട്ടി സംവിധാനത്തില്‍ പരാതി നല്‍കുകയാണ് പീഡനത്തിന് ഇരയായ യുവതികള്‍ ചെയ്തത്. രണ്ടുപേരും അവരുടെ പാര്‍ട്ടിയിലെ ശക്തി ഉപയോഗിച്ച് പരാതികളെ അട്ടിമറിച്ചിരുന്നു. പരാതി നല്‍കിയിട്ടും നടപടി എടുത്തെന്ന് വാക്കാല്‍ മറുപടി കിട്ടിയിട്ടും ജീവലാലിനെ പല പാര്‍ട്ടി പരിപാടികളിലും പരാതിക്കാരി കണ്ടിരുന്നു. അതിനാല്‍ ജീവലാലിനെതിരെയുള്ള പരാതി പോലീസിന് കൈമാറാന്‍ തീരുമാനിച്ചപ്പോഴാണ് അയാള്‍ക്കെതിരെ പാര്‍ട്ടി നടപടി എടുക്കാന്‍ ആരംഭിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എം.എല്‍.എ ഹോസ്റ്റലില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന വനിതാ നേതാവിന്റെ പരാതിക്ക് പിന്നാലെ ജീവന്‍ ലാലിനെതിരെ കൂടുതല്‍ പരാതികള്‍ പാര്‍ട്ടി നേതൃത്വത്തിന് ലഭിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരികയാണ്. ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്ത പെണ്‍കുട്ടിയുടെ പരാതിയില്‍ മറ്റൊരു പെണ്‍കുട്ടിക്ക് സമാനമായ അനുഭവം ഉണ്ടായതായി പറഞ്ഞിരുന്നു. ഇവയുള്‍പ്പെടെ അനേകം പരാതികള്‍ ജീവലാലിനെതിരെ മാത്രം ഉയരുകയാണ്.

ഇപ്പോള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ കേസെടുത്ത സാഹചര്യത്തിലാണ് മുമ്പ് തിക്താനുഭവം നേരിട്ടവര്‍ പാര്‍ട്ടിക്ക് നല്‍കിയ പരാതികള്‍ പൊങ്ങിവരുന്നത്. രണ്ട് വര്‍ഷത്തോളം എത്തിയ പരാതികളാണിത്. ഇരിങ്ങാലക്കുടയിലെ പാര്‍ട്ടി പ്രവര്‍ത്തകരാണ് ഇത് സംബന്ധിച്ച് സൂചനകള്‍ നല്‍കുന്നത്. ഇത്തരത്തില്‍ പതിനായിരക്കണക്കിന് പരാതികള്‍ സിപിഎമ്മില്‍ കെട്ടിക്കിടക്കുന്നതായാണ് വിമര്‍ശനം ഉയരുന്നത്.

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ അവഗണിക്കുകയും അതിക്രമം കാണിക്കുന്നവരെ സംരക്ഷിക്കുകയുമാണ് പാര്‍ട്ടി സംവിധാനം ചെയ്യുന്നതെന്നും വിമര്‍ശനം ഉയരുന്നു. പി.കെ ശശിക്കെതിരായ പരാതി ഗൗരവമുള്ളതാണെന്നാണ് ഒരു ചാനല്‍ പുറത്ത് വിട്ട പരാതിയുടെ വിശദാംശങ്ങള്‍ സൂചിപ്പിക്കുന്നത്. അത്തരത്തില്‍ ഗൗരവ കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള പരാതികള്‍ ബൃന്ദകാരാട്ട് അടക്കമുള്ളവര്‍ക്ക് നല്‍കിയിട്ടും അവ പോലീസിന് കൈമാറാത്തത്തും കുറ്റകൃത്വം ചെയ്ത വ്യക്തി സംരക്ഷിക്കപ്പെടുന്നതും പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധ നയങ്ങളെയാണ് സൂചിപ്പിക്കുന്നത്.

പാര്‍ട്ടി അംഗങ്ങള്‍ക്കെതിരായ പരാതികള്‍ പാര്‍ട്ടി കമ്മറ്റികള്‍ക്ക് നല്‍കണമെന്ന കര്‍ശന നിര്‍ദ്ദേശമുള്ള സംവിധാനമാണ് സിപിഎമ്മിന് അകത്തുള്ളത്. ഈ കേഡര്‍ സംവിധാനം ഉപയോഗിച്ച് തന്നെയാണ് പരാതികള്‍ അട്ടിമറിക്കുന്നതും. ആരോപിതരായവര്‍ക്കെതിരെ നടപടികള്‍ ഉണ്ടാകുകയോ പോലീസില്‍ പരാതിപ്പെടുകയോ ചെയ്താല്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യും എന്ന പേരുപറഞ്ഞാണ് പരാതികള്‍ ഒതുക്കുന്നത്. പാര്‍ട്ടിക്ക് പുറത്ത് പരാതിപ്പെടുന്നവര്‍ സിപിഎമ്മിന് പുറത്താകുന്ന നയപരിപാടിയാണ് സ്വീകരിക്കുക

Top