സംഗയുടെ വിടവാങ്ങള്‍ ടെസ്റ്റില്‍ ലീഡെടുത്ത്‌ ഇന്ത്യ

കൊളംബൊ: കുമാര്‍ സംഗകാരയുടെ വിടവാങ്ങല്‍ ടെസ്റ്റില്‍ ഇന്ത്യ ആദ്യ ഇന്നിംഗ്സില്‍ 393 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിംഗില്‍ ശ്രീലങ്കയുടെ മൂന്നു മുന്‍നിര വിക്കറ്റുകള്‍ നഷ്‌ടമായിട്ടുണ്ട്. രണ്ടാംദിനം കളിനിര്‍ത്തുമ്പോള്‍ മൂന്നിന് 140 എന്ന നിലയിലാണ് ശ്രീലങ്ക. ഇപ്പോള്‍ ഇന്ത്യയേക്കാള്‍ 253 റണ്‍സിന് പുറകിലാണ് ലങ്ക. വിടവാങ്ങല്‍ മല്‍സരം കളിക്കുന്ന കുമാര്‍ സംഗകാര 31 റണ്‍സെടുത്ത് പുറത്തായി. ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ച കുശാല്‍ സില്‍വ 51 റണ്‍സെടുത്ത് പുറത്തായി. ഓപ്പണര്‍ ദിമുത് കരുണരത്നെയുടെ വിക്കറ്റാണ് ലങ്കയ്‌ക്ക് ആദ്യം നഷ്‍ടമായത്. ലഹിരു തിരിമണ്ണെ 29 റണ്‍സോടെയും എയ്ഞ്ചലോ മാത്യൂസ് 19 റണ്‍സോടെയും ക്രീസിലുണ്ട്. ഇന്ത്യയ്‌ക്കുവേണ്ടി ഉമേഷ് യാദവ്, ആര്‍ അശ്വിന്‍, അമിത് മിശ്ര എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.

ആറിന് 319 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം കളി തുടര്‍ന്ന ഇന്ത്യയ്‌ക്ക് 74 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ശേഷിച്ച വിക്കറ്റുകള്‍ കൂടി നഷ്‌ടമാകുകയായിരുന്നു. മറുപടി ബാറ്റിംഗില്‍ ചായയ്‌ക്കു പിരിയുമ്പോള്‍ ശ്രീലങ്ക ഒരു വിക്കറ്റ് നഷ്ടത്തില്‍ 65 എന്ന നിലയിലാണ്. ഒരു റണ്‍സെടുത്ത ദിമുത് കരുണരത്നയെ ഉമേഷ് യാദവ് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. 30 റണ്‍സോടെ കുശാല്‍ സില്‍വയും 29 റണ്‍സോടെ കുമാര്‍ സംഗകാരയുമാണ് ക്രീസില്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

19 റണ്‍സുമായി പുറത്താകാതെ നിന്ന വൃദ്ധിമാന്‍ സാഹ(56) അര്‍ദ്ധസെഞ്ച്വറി നേടിയതാണ് രണ്ടാംദിനത്തിലെ സവിശേഷത. 24 റണ്‍സെടുത്ത അമിത് മിശ്ര മികച്ച പിന്തുണയാണ് സാഹയ്‌ക്ക് നല്‍കിയത്. ഇരുവരും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ 46 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ശ്രീലങ്കയ്‌ക്കുവേണ്ടി രംഗണ ഹെറാത്ത് നാലു വിക്കറ്റ് നേടിയപ്പോള്‍ ധമ്മിക പ്രസാദ്, എയ്ഞ്ചലോ മാത്യൂസ്, ദുഷ്‌മന്ത ചമീര എന്നിവര്‍ രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി.

മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ആദ്യ ടെസ്റ്റ് ജയിച്ച ശ്രീലങ്ക 1-0ന് മുന്നിലാണ്.

Top