ക്രിക്കറ്റില്‍ ചുവപ്പ് കാര്‍ഡ് സെപ്റ്റംബര്‍ 28 മുതല്‍

ക്രിക്കറ്റ് കളത്തിലെ അതിരുവിട്ട പെരുമാറ്റങ്ങള്‍ക്ക് കളിക്കാരെ പുറത്താക്കാന്‍ അമ്പയര്‍മാര്‍ക്ക് അധികാരം നല്‍കുന്നതുള്‍പ്പെടെയുള്ള മാറ്റങ്ങള്‍ വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ദക്ഷിണാഫ്രിക്കയും ബംഗ്ലാദേശും പാകിസ്താനും ശ്രീലങ്കയും തമ്മില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരകളില്‍ നിയമങ്ങള്‍ ആദ്യമായി പ്രാബല്യത്തില്‍ വരും. നിലവിലുള്ള നിയമങ്ങളുമായി നടക്കുന്ന അവസാന പരമ്പരയാകും ഇന്ത്യയും ആസ്ത്രേലിയയും തമ്മില്‍ നിലവില്‍ നടക്കുന്ന പരമ്പര. ഗുരുതരമായ അച്ചടക്ക ലംഘനങ്ങള്‍ക്കാണ് കളിക്കാരെ മത്സരത്തിന്‍റെ അവശേഷിക്കുന്ന ഭാഗത്തു നിന്നും പുറത്താക്കുക, അമ്പയറെ ഭീഷണിപ്പെടുത്തുക, മനപൂര്‍വ്വം അമ്പയറുമായി ഉചിതമല്ലാത്തതും ബോധപൂര്‍വ്വവുമായ ശാരീരിക ആക്രമണം നടത്തുക, കളിക്കാരെയോ മറ്റുള്ളവരെയോ ആക്രമിക്കുക എന്നീ പ്രവൃത്തികളാകും ചുവപ്പ് കാര്‍ഡിന് കാരണമാകുക. ബാറ്റിന്‍റെ അഗ്ര ഭാഗത്തെ കനം 40 മില്ലിമീറ്ററില്‍ കൂടരുതെന്നതാണ് മറ്റൊരു സുപ്രധാന മാറ്റം. ബാറ്റ് നിയമാനുസൃതമാണോയെന്ന് പരിശോധിക്കാന്‍ അമ്പയര്‍മാര്‍ക്ക് ബാറ്റ് ഗോഗ് നല്‍കും. റണ്‍ഔട്ടിലാണ് മറ്റൊരു പ്രധാന പരിഷ്ക്കരണം. ബാറ്റ്സ്മാന്റെ ബാറ്റ് വായുവില്‍ ക്രീസ് കടന്നാലും റണ്ണൌട്ടില്‍ നിന്ന് രക്ഷപ്പെടാം. ക്യാച്ചെടുക്കുന്നതിലെ നിയമാവലിയിലും മാറ്റങ്ങളുണ്ട്. വിക്കറ്റ് കീപ്പറുടെയോ ഫീല്‍ഡറുടെയോ തലയില്‍ ധരിച്ചിരിക്കുന്ന ഹെല്‍മറ്റിില്‍ തട്ടിയ പന്ത് നിലത്തുവീഴുന്നതിന് മുന്ന് പിടിച്ചാലും ഔട്ടായി പരിഗണിക്കപ്പെടും.

Top