മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്നു; പ്രതിക്ക് വധശിക്ഷ

ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡിലെ ഗുമ്ല ജില്ലയില്‍ മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രാദേശിക കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു.കോടതി വിധിയില്‍ തങ്ങള്‍ സംതൃപ്തരാണെന്നും തങ്ങള്‍ സമര്‍പ്പിച്ച തെളിവുകള്‍ പരിഗണിച്ചാണ് കോടതി വിധി പ്രസ്താവിച്ചതെന്നും പൊലീസ് അറിയിച്ചു.

എന്നാല്‍ വിധിയില്‍ താന്‍ തൃപ്തനല്ലെന്നും ജില്ലാ കോടതിയുടെ വിധിയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും പ്രതിഭാഗം അഭിഭാഷകന്‍ അഭിപ്രായപ്പെട്ടു.കഴിഞ്ഞ സെപ്റ്റംബര്‍ 23ന് പെണ്‍കുട്ടി വീടിനു പുറത്ത് കളിച്ചു കൊണ്ടിരിക്കവെയായിരുന്നു സംഭവം. പ്രതിക്കെതിരെ പോക്‌സോ വകുപ്പു പ്രകാരമായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ ആറു മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top