41 കോടി രൂപ വിലമതിക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വീട്; അകം കാഴ്ച്ചകള്‍ ആരെയും അതിശയിപ്പിക്കും  

സ്‌പെയിന്‍ :ലോകത്തിലെ ഏറ്റവും സമ്പന്നരായ കായിക താരങ്ങളിലൊരാളാണ് പോര്‍ച്ച്യുഗല്‍  ഫുട്‌ബോള്‍  താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ക്ലബ് -രാജ്യാന്തര മത്സരങ്ങളില്‍ നിന്നായി കോടികളാണ് റൊണാള്‍ഡോയുടെ പ്രതിവര്‍ഷ സമ്പാദ്യം. അതുകൊണ്ട് തന്നെ ആര്‍ഭാട പൂര്‍ണ്ണമാണ് താരത്തിന്റെ ജീവിത ശൈലിയും.ഏകദേശം4.8 മില്ല്യണ്‍ പൗണ്ട് അതായത് 41 കോടി ഇന്ത്യന്‍ രൂപ വില മതിക്കുന്ന വീട്ടിലാണ് റൊണാള്‍ഡോ തന്റെ കാമുകിക്കും നാല് മക്കളോടൊപ്പവും താമസിക്കുന്നത്. സ്‌പെയിനിലെ മാഡ്രിസിനടുത്താണ് താരത്തിന്റെ കോട്ടാര സദൃശ്യമായ ആഡംബര ഭവനം. ഏഴ് മുറികളാണ് ഈ ഭവനത്തിലുള്ളത്.കൂടാതെ ചെറിയൊരു ഫുട്‌ബോള്‍ സ്‌റ്റേഡിയം, ലക്ഷ്വറി സ്വമ്മിംഗ് പൂള്‍, കുട്ടികള്‍ക്കായി നഴ്‌സറി, ഒരു പ്രൊഫഷണല്‍ ജിം, ലോകത്തിലെ വിവിധ ഇടങ്ങളില്‍ നിന്നായി ശേഖരിച്ച ആഡംബര വീട്ടുപകരണങ്ങള്‍,എന്നിവ ഈ വീടിന്റെ മനോഹാരിത വര്‍ധിപ്പിക്കുന്നു. കൂടാതെ ആഡംബര വാഹനങ്ങളുടെ ഒരു വന്‍ ശേഖരവും താരത്തിന്റെ പക്കലുണ്ട്.

Latest
Widgets Magazine