പ്രതിരോധ മന്ത്രി രാജനാഥ് സിംഗിനെ രൂക്ഷമായി വിമര്‍ശിച്ച് ജവാന്റെ വീഡിയോ; ജവാന്‍മാരുടെ തല പാകിസ്താന്‍ അറക്കുമ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നെന്ന് ചോദ്യം

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനെ രൂക്ഷമായി വിമര്‍ശിച്ച് ഫെയ്‌സ്ബുക്കില്‍ സിആര്‍പിഎഫ് ജവാന്റെ വീഡിയോ പോസ്റ്റ്. സുഖ്മയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 25 സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രോഷമറിയിച്ച് സിആര്‍പിഎഫിന്റെ 221 ബറ്റാലിയനിലെ പങ്കജ് മിശ്രയെന്ന സൈനികനാണ് രാജ്‌നാഥിനെതിരെ തുറന്നടിച്ചിരിക്കുന്നത്.

മിശ്ര പറയുന്നത് ഇങ്ങനെ:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘സുഖ്മ സന്ദര്‍ശിക്കാനായി ഡിജി സാഹിബും മറ്റുചില ഉദ്യോഗസ്ഥരും പദ്ധതിയിടുന്നതായി ഞാന്‍ കേട്ടു. അവിടെ പോയിട്ട് ഒരു കാര്യവുമില്ലെന്നാണ് അവരോട് എനിക്ക് പറയാനുള്ളത്. നിങ്ങള്‍ 2025 ബറ്റാലിയനെ അയച്ച് ഓപ്പറേഷന്‍ ആരംഭിക്കണം. രാജ്‌നാഥ് സിങ്ങ് ജിയോട് എനിക്കൊരു കാര്യം പറയാനുണ്ട്. താങ്കള്‍ ഒരു നല്ല രാഷ്ട്രീയ നേതാവായി മാറുന്നില്ല. താങ്ങളുടെ നേതൃത്വത്തില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ രക്ത സാക്ഷികളാകുകയാണ്. അമിത് ഷാ ഉള്‍പ്പെടെയുള്ള വിഐപി നേതാക്കള്‍ക്ക് സുരക്ഷ നല്‍കുന്നത് സിആര്‍പിഎഫ് ജവാന്‍മാര്‍ ആണെന്ന കാര്യം എല്ലാവരേയും അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. രാജ്‌നാഥ് സിങ് ജി, താങ്കള്‍ക്കോ ബിജെപിയ്‌ക്കോ ഞങ്ങള്‍ വോട്ട് ചെയ്തിട്ടില്ലെന്ന് ഈ വേളയില്‍ അറിയിക്കട്ടെ. മോദിക്കാണ് ഞങ്ങള്‍ വോട്ട് ചെയ്തത്. ജവാന്‍മാരുടെ തല പാകിസ്താന്‍ അറക്കുമ്പോള്‍ എവിടെയായിരുന്നു നിങ്ങള്‍(പ്രതിരോധ വിദഗ്ധര്‍)? പത്താന്‍കോട്ടിലെ വ്യോമതാവളം തീവ്രവാദികളാല്‍ ആക്രമിക്കപ്പെട്ടപ്പോഴും അവര്‍ എവിടെയായിരുന്നു. എവിടെയാണ് നമ്മുടെ കുറവുകള്‍ ഉള്ളതെന്ന് താങ്കള്‍ അന്വേഷിക്കണം. സുഖ്മയില്‍ പോയി സിആര്‍പിഎഫ് ജവാന്‍മാരോട് സംസാരിക്കൂ. അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്താണെന്ന് അപ്പോള്‍ അറിയാം. റോഡുകള്‍ നിര്‍മ്മിക്കുമ്പോള്‍ അതിന്റെ ക്രെഡിറ്റെല്ലാം ഛത്തീസ്ഗഡ് സര്‍ക്കാര്‍ കൊണ്ടുപോകുകയാണ്. പക്ഷെ ജവാന്‍മാര്‍ക്ക് അവരുടെ ജീവന്‍ ത്യജിക്കേണ്ടി വരുന്നു. രാജ്‌നാഥ് സിങ്ങ് ജി നിങ്ങള്‍ക്ക് നാണമുണ്ടെങ്കില്‍ സൈനികരുടെ മൃതദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കരുത്. അവരുടെ വീടുകള്‍ സന്ദര്‍ശിച്ച് ആദരവ് നല്‍കൂ’.

‘നമ്മള്‍ക്കൊന്നും പേടിക്കാനില്ല. മരണത്തെ നിങ്ങള്‍ ഭയക്കുന്നുണ്ടെങ്കില്‍ ഒന്നോര്‍ക്കുക, ഒരുദിനം നിങ്ങളെല്ലാവരും ഏതെങ്കിലും വിധേന മരിക്കും’ എന്ന് പറഞ്ഞാണ് മിശ്രയുടെ വാക്കുകള്‍ അവസാനിക്കുന്നത്. അനീതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ എല്ലാ സഹ ജവാന്‍മാരോടും പങ്കജ് മിശ്ര വീഡിയോയില്‍ ആഹ്വാനം ചെയ്യുന്നുണ്ട്.

നേരത്തെയും സൈന്യത്തിലെ ദുരിതങ്ങള്‍ വ്യക്തമാക്കി ഒരു ജവാന്‍ സോഷ്യല്‍മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിര്‍ത്തിയില്‍ ഭക്ഷണം മോശമാണെന്ന് ചൂണ്ടികാട്ടി തേജ് ബഹദൂര്‍ യാദവ് എന്ന ബിഎസ്ഫ് ജവാന്‍ ഫെയ്‌സ്ബുക്കിലിട്ട വീഡിയോ പോസ്റ്റ് വൈറലായിരുന്നു. ബിഎസ്എഫിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തിയെന്ന് ആരോപിച്ച് അടുത്തിടെ തേജ് ബഹദൂറിനെ സൈന്യത്തില്‍ നിന്നും അടുത്തിടെ പിരിച്ചുവിടുകയും ചെയ്തു.

Top