മഞ്ഞള്‍ ഉപയോഗിച്ച് ക്യാന്‍സര്‍ മാറ്റി ബ്രിട്ടീഷ് വനിത; ലോകത്തിലെ ആദ്യ സംഭവമെന്ന് ഡോക്ടര്‍മാര്‍

ലണ്ടന്‍: മഞ്ഞളിന്റെ രോഗ പ്രതിരോധ ശേഷി പ്രശസ്തമാണ്. പല രോഗങ്ങള്‍ക്കും മഞ്ഞള്‍ ഉപയോഗിക്കാറുണ്ട്. ഇപ്പോഴിതാ, മഞ്ഞള്‍ ചികിത്സയിലൂടെ ബ്രിട്ടീഷ് വനിതയുടെ രക്താര്‍ബുദം ഭേദമായി. സാധാരണരീതിയിലുള്ള ചികിത്സ നിര്‍ത്തിയശേഷം മഞ്ഞള്‍ ഉപയോഗിച്ച് ഒരാളുടെ രോഗം മാറുന്ന ആദ്യ സംഭവമാണിതെന്നു ഡോക്ടര്‍മാര്‍ പറയുന്നു.

മറ്റു ചികിത്സകള്‍ ഫലിക്കാതെ വന്നതോടെയാണ് ഡിനേക ഫെര്‍ഗൂസന്‍ (67) എന്ന വനിത മഞ്ഞള്‍ പരീക്ഷിക്കാന്‍ തീരുമാനിച്ചത്. മൂന്നു തവണ കീമോതെറാപ്പിക്കും നാലു തവണ മൂല കോശ ചികിത്സയ്ക്കും വിധേയമായെങ്കിലും രോഗം മാറിയില്ല.

2011 മുതല്‍ മഞ്ഞളിലെ പ്രധാനഘടകമായ കര്‍കുമിന്‍ ദിവസം എട്ടുഗ്രാം വീതം കഴിക്കാന്‍ തുടങ്ങി. ഈ അളവില്‍ കര്‍കുമിന്‍ ലഭിക്കുന്ന ഗുളികയാണു കഴിച്ചിരുന്നത്. മറ്റൊരു ചികിത്സയും ഈ കാലയളവില്‍ നടത്തിയിരുന്നില്ല. അടുത്തിടെ നടത്തിയ പരിശോധനയില്‍ ഫെര്‍ഗൂസനില്‍ കാന്‍സര്‍ സെല്ലുകളുടെ അളവ് തീരെ കുറവാണെന്നു കണ്ടെത്തി.

പരമ്പരാഗത ചികിത്സളില്ലാതെ കര്‍കുമിനിലൂടെ ഒരാളുടെ രോഗം ഭേദമായ ആദ്യ സംഭവമാണിതെന്നു ലണ്ടനിലെ ബാര്‍ട്സ് ഹെല്‍ത്ത് എന്‍.എച്ച്.എസ്. ട്രസ്റ്റിലെ ഡോക്ടര്‍ ഡോ. അബ്ബാസ് സയിദി ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ എഴുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേ സമയം, കര്‍കുമിന്‍ എല്ലാ രോഗികളിലും ഒരേ പോലെ ഫലപ്രദമാകണമെന്നില്ലെന്നു പ്രഫ. ജാമി കാവനാഗ് പറഞ്ഞു. പല രോഗികളും ചികിത്സയുടെ വിവിധ ഘട്ടങ്ങളില്‍ കര്‍കുമിന്‍ കഴിക്കുന്നുണ്ടെന്നും എന്നാല്‍ ഡിനേകയിലെ മാറ്റം വളരെ പ്രകടമാണെന്നും പ്രഫ. ജാമി പറഞ്ഞു.

ക്യാന്‍സര്‍: കേരളത്തെക്കുറിച്ചുള്ള കണക്കുകള്‍ ആശങ്കാജനകം!!! ഇന്ത്യയില്‍ ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തില്‍ ഗുരുതരമായ അര്‍ബുദം പിടിപെട്ടിരിക്കുകയാണ്: ആരാധകരെ ഞെട്ടിച്ച് ‘എന്ന വില അഴകേ’ താരം സൊനാലി ബെന്ദ്ര ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ പരമ്പരാഗത അരി ഇനങ്ങള്‍ക്ക് കഴിയുമെന്ന് ശാസ്ത്രജ്ഞര്‍; മൂന്ന് ഇനങ്ങളെയാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത് ക്യാന്‍സറിന് വാക്‌സിനുമായി ഗവേഷകര്‍; എലികളില്‍ പരീക്ഷണം വിജയം മരണമെത്തുന്നതിന് തൊട്ടുമുമ്പ് ക്യാന്‍സര്‍ രോഗിയെ ജീവിതപങ്കാളിയാക്കി; ലോകത്തെ കണ്ണീരണിയിച്ച് യുഎസ് ദമ്പതികള്‍
Latest
Widgets Magazine