മരച്ചീനിയിൽ സയനൈഡ് വിഷം !..മലയാളി മരിക്കാനായി ഭക്ഷിക്കുന്നു..

കൊച്ചി:കയ്പ്പില്ലാത്ത കപ്പയിൽ ഉള്ളതിനെക്കാൾ 50 മടങ്ങുവരെ സയനൈഡ് കട്ടൻ കപ്പയിൽ ഉണ്ടാവും എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ . കയ്പ്പുള്ള കപ്പയ്ക്ക് കീടബാധ കുറവായിരിക്കും. ഭക്ഷണാവശ്യത്തിന് ഉപയോഗിക്കുന്ന താരതമ്യേന കയ്പ്പുകുറഞ്ഞ ഇനങ്ങൾ വേവിക്കുമ്പോൾ അതിലെ സയനൈഡ് വെള്ളത്തിൽ കൂടി നഷ്ടപ്പെടുന്നു. വ്യാവസായിക ആവശ്യത്തിനു കട്ടൻകപ്പ ഉപയോഗിക്കുന്ന ഫാക്ടറികളിൽനിന്നു പുറത്തുവരുന്ന സയനൈഡ് അടങ്ങിയ മാലിന്യങ്ങൾ പലപ്പോഴും പരിസ്ഥിതിക്കു ദോഷമാവുന്ന അളവിലാണ്. കപ്പയില തിന്നുന്ന കന്നുകാലികൾ ചിലപ്പോൾ ചത്തുപോവുന്നതും അവയിലെ സയനൈഡ് മൂലമാണ്.ഇനങ്ങൾ മാറുന്നതിനനുസരിച്ചു മരച്ചീനിയുടെ രുചിയിൽ വലിയവ്യത്യാസം ശ്രദ്ധിച്ചിട്ടുണ്ടോ? ചില ഇനങ്ങൾ നല്ല രുചിയുള്ളപ്പോൾ മറ്റു ചിലതിനു കയ്പ് ഉണ്ടാവും. കയ്ക്കുന്ന കപ്പ കട്ടൻകപ്പ എന്നാണ് പലയിടത്തും അറിയപ്പെടുന്നത്. മരച്ചീനിയിൽ സയനൈഡ് വിഷം അടങ്ങിയിട്ടുണ്ട്.

ആവണക്ക്
നമ്മുടെ നാടൻ സസ്യങ്ങളിൽ കടുപ്പമേറിയ വിഷമുള്ളത് ആവണക്കിനാണ്. ആവണക്കിന്റെ കുരുവിലുള്ള റൈസിൻ എന്ന മാംസ്യമാണ് ഇതിനു കാരണം. സാധാരണ രീതിയിൽ 1.78 മില്ലിഗ്രാം വിഷംമതി പ്രായപൂർത്തിയായ ഒരാളെ കൊല്ലാൻ. അഞ്ചു മുതൽ 20 വരെ ആവണക്കിൻ കുരുവിലുള്ള വിഷത്തിന്റെ അളവ് ഏതാണ്ട് ഇത്രത്തോളം വരും. കട്ടിയേറിയ പുറന്തോടുള്ള ആവണക്ക് കുരു വിഴുങ്ങിയാലൊന്നും പ്രശ്നമില്ല. അതു ദഹിക്കാതെ പുറത്തുപൊയ്ക്കൊള്ളും. ബൾഗേറിയയിലെ വിമത എഴുത്തുകാരനായിരുന്നജോർജി മാർകോവ് നാടുവിട്ട് ലണ്ടനിൽ എത്തി. അവിടെനിന്ന് ബിബിസി വഴി ബൾഗേറിയയിലെ കമ്യുണിസ്റ്റ് ഭരണകൂടത്തിനെതിരെ സംപ്രേഷണം നടത്തി. അദ്ദേഹത്തെ വകവരുത്താൻ ബൾഗേറിയയിലെ ഭരണകൂടം തീരുമാനിച്ചു. ഒരുദിവസം ലണ്ടനിലെ തെരുവിൽക്കൂടി നടന്നുപോകുമ്പോൾ ബോൾ പേനയുടെ ബോളിന്റെ വലുപ്പം മാത്രമുള്ള കൊച്ചു ലോഹഗോളത്തിൽ റൈസിൻ നിറച്ചത് ഒരു ബൾഗേറിയൻ ചാരൻ കുടയുടെ ആകൃതിയിലുള്ള ആയുധം വഴി അദ്ദേഹത്തിന്റെ കാലിൽ തറപ്പിച്ചു. നാലു ദിവസത്തിനുശേഷം മാർകോവ് മരണപ്പെട്ടു. അമേരിക്കൻ നടിയായ ഷാനൻ റിചാഡ്സൺ വിവാഹമോചനം ലഭിക്കാൻ തന്റെ ഭർത്താവിനെ കുടുക്കാനായി റൈസിൻ പുരട്ടിയ കത്തുകൾ, അയാൾ അയച്ചതാണെന്ന വ്യാജേന അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയ്ക്കും മേയർമാർക്കും അയച്ചുകൊടുത്തു. പിന്നീടുനടന്ന അന്വേഷണത്തിൽ ഷാനൻ തന്നെയാണ് അവ അയച്ചതെന്നു മനസ്സിലായി. 18 വർഷം ജയിൽവാസം അനുഭവിക്കുകയാണിപ്പോൾ ഷാനൻ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒതളം
കായൽത്തീരങ്ങളിലും തീരദേശങ്ങളിലും ധാരാളമായി കണ്ടുവരുന്ന ഒരു ചെറുമരമാണ് ഒതളം. ഇതിന്റെ കായ വലിയരീതിയിൽ വിഷമാണ്. ഇവയിൽ അടങ്ങിയ സെറിബെറിൻ, ഒഡോളിൻ രാസവസ്തുക്കളാണ് വിഷത്തിനു കാരണം. കേരളത്തിലെ പത്തിലൊന്ന് ആത്മഹത്യകളിൽ ഒതളം ഉപയോഗിക്കുന്നതായി കാണുന്നു. ഒതളവിഷം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ ഇതുമൂലമുള്ള കൊലപാതകങ്ങൾ പലപ്പോഴും തെളിയിക്കാതെ പോവാറുണ്ട്. വിവാഹം കഴിച്ച് കൊണ്ടുവരുന്ന സ്ത്രീകൾ തങ്ങളുടെ കുടുംബത്തിന് അനുയോജ്യമല്ലെന്നു കണ്ടാൽ ഇന്ത്യയിൽ അവരെ കൊന്നുകളയാൻ ഒതളം ഉപയോഗിക്കുന്നുണ്ടെന്ന് 2004ൽ ന്യൂ സയന്റിസ്റ്റ് റിപ്പോർട്ട് ചെയ്യുകയുണ്ടായി. മഡഗാസ്കറിലാവട്ടെ സത്യം തെളിയിക്കാൻ പണ്ട് ഒതളങ്ങ തീറ്റിക്കുമായിരുന്നുവത്രേ. ഒറ്റ പരീക്ഷണത്തിൽ 6000 പേർവരെ മരിച്ച സംഭവങ്ങൾ ഉണ്ട്.

കുന്നി
മഞ്ചാടിക്കുരുവിനോടൊപ്പം പെറുക്കി സൂക്ഷിക്കുന്ന ആകർഷകമായ കുന്നിമണി ഒരു കൊടുംവിഷമാണ്. ഇവയിലെ വിഷത്തിനു കാരണം അബ്രിൻ എന്ന രാസപദാർഥമാണ്. ഒരു കുന്നിമണിയിലടങ്ങിയിരിക്കുന്ന വിഷംമതി ഒരാളെ കൊല്ലാൻ. ഈ വിഷബാധയ്ക്കാവട്ടെ ആന്റിഡോട്ടുകൾ ഇല്ലതാനും. പൊട്ടിയ കായ ശരീരത്തിലെ മുറിവിൽ സ്പർശിച്ചാൽപ്പോലും വിഷമേൽക്കും.

പുകയില
വ്യാവസായികമായി കൃഷിചെയ്യുന്ന സസ്യങ്ങളിൽ ഒന്നാം സ്ഥാനത്താണ് (വിഷത്തിന്റെ അളവുകൊണ്ട്) പുകയില. ചെടിമുഴുവൻ വിഷമയമായ ആൽക്കലോയ്ഡുകൾ ഉണ്ട്. ഓരോ വർഷവും 50 ലക്ഷത്തോളം മരണങ്ങൾക്ക് കാരണമാവുന്ന പുകയിലയായിരിക്കും മനുഷ്യരെ കൊല്ലുന്നതിൽ മുൻപന്തിയിൽ.

ഉമ്മം
കടുത്തവിഷമാണ് ഉമ്മത്തിന്റെ ഇലയിലും പൂവിലുമുള്ളത്. 1950-65 കാലത്ത് ആഗ്രയിലെ ലബോറട്ടറിയിൽ ഉമ്മം ഉപയോഗിച്ചുള്ള 2778 മരണങ്ങൾ അന്വേഷണവിധേയമാക്കുകയുണ്ടായി.

മേന്തോന്നി
ആരെയും ആകർഷിക്കുന്ന അതിമനോഹരമായ പൂക്കളോടുകൂടി നിൽക്കുന്ന മേന്തോന്നി മറ്റൊരു വിഷച്ചെടിയാണ്. ഈ ചെടിയുടെ എല്ലാഭാഗവും വിഷമാണ്. കൂടുതൽ വിഷം കിഴങ്ങിലാണ്. അകത്തു ചെന്നാൽ മരണം സംഭവിക്കും.

മഞ്ഞയരളിയും ചുവന്ന അരളിയും
പാതയോരങ്ങളുടെ ഭംഗി വർധിപ്പിക്കാനായി നടുന്നവയാണ് രണ്ട് അരളികളും. രണ്ടും വിഷമയം. വിഷമുള്ളതുകൊണ്ട് കന്നുകാലികളൊന്നും കടിച്ചുനശിപ്പിക്കില്ലെന്നതാണ് വഴിയോര സൗന്ദര്യവൽക്കരണത്തിന് ഇവയെ തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം.

കാഞ്ഞിരം
കേരളത്തിൽ എവിടെയും കണ്ടുവരുന്ന കാഞ്ഞിരത്തിന് കടുത്ത വിഷമാണ്. കയ്പ്പുരുചിയുള്ള സ്ട്രിക്നിനും ബ്രൂസിനുമാണ് വിഷത്തിനു കാരണം. പലരാജ്യങ്ങളിലും ഈ രാസപദാർഥം ഉപയോഗിക്കുന്നതിനു കർശന നിയന്ത്രണങ്ങളുണ്ട്. കാട്ടുനായ്ക്കൾ, കുറുക്കന്മാർ, എലികൾ തുടങ്ങിയ മൃഗങ്ങളെ കൊല്ലാൻ കാഞ്ഞിരത്തിന്റെ വിഷം ഉപയോഗിക്കുന്നുണ്ട്. മനുഷ്യർക്കും ഇവ വിഷം തന്നെ.

Top