
കണ്ണൂര്‍:നവ മാധ്യമങ്ങളിലെ വ്യക്തിഹത്യയും കുപ്രചരണവും നടത്തിയ കണ്ണൂര്‍ സ്വദേശി കുടുങ്ങും. വിദേശത്ത് ജോലി ചെയ്യുന്ന തോട്ടുവായിൽ സജിലാൽ പോളിനെതിരെ ലഭിച്ച പരാതികളിലാണ് പോലീസ് നടപടി സ്വീകരിക്കുന്നത്. സൈബർ ഗുണ്ടയായി വ്യക്തിഹത്യ നടത്തുക ഇയാളുടെ സ്ഥിരം കലാപരിപാടിയാണ് സ്ത്രീകളെയും വ്യക്തികളെയും രാഷ്ട്രീയ നേതാക്കളെയും ആണ് കൂടുതലായി കേട്ടാൽ അറക്കുന്ന തരത്തിൽ അവഹേളിക്കുന്ന പോസ്റ്റുകൾ നവമാധ്യമങ്ങളായ ഫെയ്സ്ബുക്കിലും വാട്സ് അപ് ലും പ്രചരിപ്പിക്കുന്നത് .സ്ഥിരമായി വ്യക്തിഹത്യ നടത്തുന്നതിന് ഇയാൾക്ക് എതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടു കേരള മുഖ്യമന്ത്രിക്കും ,വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും കേരള ഡിജിപിക്കും പരാതി നൽകിയിരിക്കയാണ് വ്യക്തിഹത്യക്ക് ഇരയായ സ്ത്രീയും കൂട്ടരും .
കണ്ണൂർ ചെമ്പേരി സ്വദേശിയായ തോട്ടുവായിൽ സജിലാൽ പോൾ കാഞ്ഞങ്ങാടായേക്ക് സ്ഥലം മാറി പോയി എങ്കിലും ഇയാൾ വിവാഹം കഴിച്ചിരിക്കുന്നതും താമസവും ഇദ്ദേഹത്തിന്റെ ചെമ്പേരി നെല്ലിക്കുറ്റിയിൽ ആണെന്നും പറയുന്നു.ഭാര്യയും തോട്ടുവായിൽ സജിലാൽ പോളും വിദേശത്ത് ഗൾഫിൽ ആണ് .അതിനാൽ തന്നെ ഗൾഫിലെ പോലീസിലും പരാതി നൽകിയിട്ടുണ്ട് .പ്രായമായ സ്ത്രീയെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റ് ചെയ്തിരിക്കുന്നതിനാൽ കടുത്ത നടപടിക്കു സാധ്യതയുണ്ട് .സൈബറിടങ്ങളില്‍ സ്ത്രീകളെയും വ്യക്തികളെയും മോശമായി ചിത്രീകരിക്കുന്ന ഇയാള്‍ക്കെതിരെ നേരത്തെയും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് പോലീസില്‍ പരാതി വരുന്നത്. പ്രവാസി മലയാളിയായ ഇയാളുടെ കമ്പനിയിലും ഗൾഫിലെ പോലീസിലും പരാതി നല്‍കി കഴിഞ്ഞു.
സോഷ്യല്‍ മീഡിയകളിലെ വ്യാജപ്രചരണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് പോലീസ് ഒരുങ്ങുന്നത്. ഫേയ്‌സ് ബുക്കിലാണ് സജിലാല്‍ പോൾ പലര്‍ക്കെതിരയും അപവാദ പ്രചരണങ്ങള്‍ നടത്തുന്നത്.സ്ത്രീ വിരുദ്ധമായ പല പോസ്റ്റുകളും ഇയാള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് പരാതിക്കാർ ചൂണ്ടികാട്ടുന്നു. ഇപ്പോള്‍ നാട്ടിലുള്ള ഇയാള്‍ക്കെതിരെ കേസ് എടുത്ത് മേല്‍ നടപടികള്‍ സ്വീകരിക്കുന്നതോടെ ഇയാള്‍ കുടുതല്‍ കുരുക്കിലാകുമെന്നാണ് സൂചന. വിദേശത്തേക്കുള്ള യാത്രയും കമ്പനി ജോലിയും നഷ്ടമാകാൻ സാധ്യതുണ്ട് .വിദേശത്തേക്ക് പ്രതി കടക്കാൻ സാധ്യതയുള്ളതിനാൽ കോടതി മുഖാന്തിരം യാത്ര തടയാനുള്ള നീക്കം തുടങ്ങിയതായും സൂചനയുണ്ട് .
ഗൾഫ് രാജ്യത്തിരുന്നു മദ്യസേവ നടത്തി അവ പോസ്റ്റ് ചെയ്യുന്നതിന്റെ കൂടെ വ്യക്തികളെയും സ്ത്രീകളെയും മരിച്ചവരെ പോലും അപമാനിക്കുന്ന പോസ്റ്റുകൾ ഇടുക ഇയാളുടെ മനോനിലയാണെന്നും ചിലർ ആരോപിക്കുന്നു.സ്ത്രീവിരുദ്ധതക്കും സോഷ്യൽ മീഡിയയിൽ അപകീർത്തിപരമായ പ്രചാരണത്തിനും ഐ ടി ആക്ട് പ്രകാരവും ഐപിസി പ്രകാരവും കേസ് എടുത്ത് നിയമപരമായി പ്രതിയെ ശിക്ഷിക്കുന്നതുവരെ നിയമപോരാട്ടം നടത്തുമെന്നും ഇത്തരം സൈബർ ഗുണ്ടകൾക്ക് ഇതൊരു പാഠമാക്കുമെന്നും പരാതിക്കാർ പറഞ്ഞു.