‘ദൈവസ്വരം’ ക്രിസ്തീയ ഭക്തിഗാനം: ആര്‍ച്ച് ബിഷപ്പ് പ്രകാശനം ചെയ്തു

കണ്ണൂര്‍: ദൈവസ്വരം ക്രിസ്തീയ ഭക്തിഗാനത്തിന്റെ സി.ഡി തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് രൂപതാ കോര്‍പ്പറേറ്റ് മാനേജര്‍ റവ .ഫാ.ജെയിംസ് ചെല്ലംകൊട്ടിന്റെ സാന്നിധ്യത്തില്‍ മോണ്‍സിഞ്ഞോര്‍ ഫാ. അലക്‌സ് താരാമങ്കലത്തിനു നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു.

1

മലയാളത്തിലെ പ്രഗല്‍ഭരായ പാട്ടുകാരെ കോര്‍ത്തിണക്കി ഹെറാള്‍ഡ് മീഡിയ പ്രൊഡക്ഷന് വേണ്ടി അഡ്വ.സിബി സെബാസ്റ്റ്യന്‍ നിര്‍മ്മിച്ച ഭക്തിഗാന സമാഹാരത്തിന്റെ ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നത് കൂടത്തായി ഹയര്‍ സെക്രണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.സിബി പൊന്‍പാറ സി.എം.ഐ ആണ്. സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് പ്രഗല്‍ഭനായ യുവ സംഗീത സംവിധായകന്‍ ബാബു ഇമ്മാനുവല്‍ പൊന്‍പാറയാണ്.

3

ഇന്ത്യന്‍ സംഗീത ലോകത്തെ പ്രഗത്ഭരായ ഗായകരെ അണിനിരത്തിക്കൊണ്ടാണ് ക്രിസ്തീയ ഭക്തിഗാനം ‘ദൈവസ്വരം”( വോയിസ് ഓഫ് ഗോഡ് ) പുറത്തിറക്കിയിരിക്കുന്നത്. കത്തോലിക്കാ വൈദികനും ഗായകനുമായ റവ.ഫാ.സിബി പൊന്‍പാറയുടെ രചനയില്‍ പുറത്തിറങ്ങിയ ഗാനസമാഹാരം ഇപ്പോള്‍ തന്നെ സംഗീത ലോകത്ത് ചര്‍ച്ചയായിരിക്കയാണ്.
4

മലയാള ഗാനലോകത്ത് പ്രശസ്തരായ എം ജി ശ്രീകുമാറും, മാര്‍ക്കോസും, കെസ്റ്ററും, മധു ബാലകൃഷ്ണനും, ബിജു നാരായണന്‍ വിത്സണ്‍ പിറവം തുടങ്ങിയ പതിമൂന്നു ഗായകര്‍ ഒരുക്കിയ ഭക്തിസാന്ദ്രമായ ‘ വോയിസ് ഓഫ് ഗോഡ് ‘ പ്രകാശനം തലശ്ശേരി സന്ദേശഭവനില്‍ നൂറുകണക്കിന് കാണികള്‍ പങ്കെടുത്ത പ്രൗഡഗംഭീരമായ സദസിന് മുന്നില്‍ ആണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത് .തലശ്ശേരി രൂപതയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നൂറുകണക്കിന് വൈദികര്‍, കന്യാസ്ത്രീകള്‍, അദ്ധ്യാപകര്‍, രൂപതാ കോര്‍പ്പറേറ്റിലെ അധ്യാപക സംഘടന ഭാരവാഹികള്‍, സംസ്ഥാന നേതാക്കള്‍ പ്രമുഖരായ വ്യക്തിത്വങ്ങള്‍, ഗായകരായ സി.ബിന്‍സി, സി.ജിസ്മി, ജിപ്‌സ പി ദേവസ്യ തുടങ്ങിയവര്‍ പങ്കെടുത്തു.

7

6 (1)

Latest