സവര്‍ണരുടെ ധാന്യമില്ല് അശുദ്ധമാക്കിയെന്നാരോപിച്ച് ഉത്തരാഖണ്ഡില്‍ ദളിത് യുവാവിനെ കഴുത്തറുത്ത് കൊന്നു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ധാന്യമില്ല് അശുദ്ധിയാക്കിയെന്നാരോപിച്ച് ഗോതമ്പ് പൊടിക്കാനെത്തിയ 35കാരനായ ദളിത് യുവാവിനെ കഴുത്തറുത്ത് കൊന്നു.ബഗേശ്വര്‍ ജില്ലയിലാണ് സംഭവം. സോഹന്‍ റാം എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് ലളിത് കര്‍ണാടക് എന്ന പ്രൈമറി സ്‌കൂള്‍ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.സോഹന്‍ വന്നത് കാരണം മില്ല് അശുദ്ധമായെന്ന് പറഞ്ഞ തുടങ്ങിയ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായത്. കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് സോഹനെ ലളിത് വെട്ടുകയായിരുന്നു.
ദലിറ്റ്
വ്യാഴാഴ്ച്ച അറസ്റ്റിലായ ലളിതിനെ ഇന്ന് രാവിലെ അല്‍മോറ ജയിലിലടച്ചു. ഇയാള്‍ക്കെതിരെ കൊലപാത കുറ്റം ചുമത്തി. പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരവും ലളിതിനെതിരെ കേസെടുത്തിട്ടുണ്ട്.

എല്ലാ ജാതിക്കാരും ഒരുപോലെ ഉപയോഗിച്ചിരുന്ന മില്ലില്‍ നവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ച് ഉയര്‍ന്ന ജാതിക്കാര്‍ ദളിതര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. കുന്ദന്‍ കുമാര്‍ സിങ്ങ് എന്നയാളുടെ ഉടമസ്ഥതയിലാണ് മില്ല്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top