കാളകളെ മോഷ്ടിക്കാന്‍ ശ്രമമെന്ന് ആരോപിച്ചി ദലിത് സ്ത്രീയെ നഗ്നയാക്കി മര്‍ദ്ദിച്ചു; കേസില്‍ 23 പേര്‍ കസ്റ്റഡിയില്‍

ബുല്‍ഡാന: കാളകളെ മോഷ്ടിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് 50 വയസ്സുള്ള ദലിത് സ്ത്രീയെ പരസ്യമായി നഗ്നയാക്കി മര്‍ദ്ദിച്ചു. കേസില്‍ 23 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

മഹാരാഷ്ട്രയിലെ ബുല്‍ഡാന ജില്ലയില്‍ ധാട് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ റുയിഖേഡ് മയന്‍ബ ഗ്രാമത്തില്‍ ഈ മാസം രണ്ടിനാണ് സംഭവം. തന്റെ കാലിത്തൊഴുത്തില്‍ വണ്ടിക്കാളകളെ മോഷ്ടിക്കാന്‍ സ്ത്രീയും മകനും കയറുന്നതു കണ്ടെന്ന് ആരോപിച്ച് സഖാറാം ഉഗാളെ എന്നയാളാണ് ഗ്രാമീണരെ വിളിച്ചുവരുത്തി ഇരുവരെയും മര്‍ദിച്ചത്.

മുപ്പതോളം ആളുകള്‍ ചേര്‍ന്നായിരുന്നു മര്‍ദനം. സ്ത്രീയുടെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റിയായിരുന്നു മര്‍ദനം. സ്ത്രീയെ ആശുപത്രിയില്‍ കൊണ്ടു ചെന്നതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. ഇന്നലെ വരെ 23 പേരെയാണ് അറസ്റ്റ് ചെയ്തത്. സ്ത്രീക്കെതിരെ മോഷണക്കേസും റജിസ്റ്റര്‍ ചെയ്തു.

ഗര്‍ഭിണിയെ ആക്രമിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍; നേതാവടക്കം ആറുപേര്‍ പോലീസ് പിടിയിലായി യുപിയിൽ ദലിത് യുവാക്കള്‍ക്ക് നേരെ ഹിന്ദുത്വ അക്രമികളുടെ ക്രൂരത; പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് മര്‍ദ്ദനം; കെട്ടിയിട്ട് തലമൊട്ടയടിച്ചു സ്വവര്‍ഗാനുരാഗിയായ മുസ്‌ലിം യുവതി ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായി !.. സെക്സിന്റെ പേരില്‍ എന്നെയെന്തിന് കൊല്ലണം?യുവതി ചോദിക്കുന്നു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മലദ്വാരത്തില്‍ മരക്കഷണം കുത്തിക്കയറ്റി. ക്രൂരമായ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയായ വിദ്യാര്‍ത്ഥിക്ക് മലേഷ്യയില്‍ ദാരുണാന്ത്യം പുരുഷന്മാര്‍ അടിവസ്ത്രം ധരിച്ച് പുറത്തിറങ്ങുക; പ്രത്യേകിച്ചും മുണ്ട് ഉടുത്ത് പുറത്തിറങ്ങുന്ന അവസരത്തില്‍; അല്ലെങ്കില്‍ പിണഞ്ഞേക്കാവുന്നത് ഒരു ഭീകര അബദ്ധം
Latest
Widgets Magazine