കളിത്തോക്കാണെന്ന് കരുതി മകള്‍ കാഞ്ചി വലിച്ചു: വെടിയേറ്റ് അമ്മ ഗുരുതരാവസ്ഥയില്‍

കൊല്‍ക്കത്ത: വീടിന് വെളിയില്‍ കണ്ട പിസ്റ്റള്‍ കളിത്തോക്കാണെന്ന് കരുതി മകള്‍ക്ക് നല്‍കിയ അമ്മയ്ക്ക് വെടിയേറ്റ് പരിക്ക്. വെസ്റ്റ് ബംഗാളിലെ ഹൂബ്ലി ജില്ലയിലാണ് മകളുടെ വെടിയേറ്റ് അമ്മ ഗുരുതരാവസ്ഥയിലായത്. ഞായറാഴ്ച രാവിലെയാണ് ഇവരുടെ വീടിന് വെളിയില്‍ നിന്ന് തോക്ക് കണ്ടെത്തിയത്.

കളിത്തോക്കാണെന്ന് കരുതി, അമ്മ തന്നെയാണ് ഇത് മകളെ ഏല്‍പ്പിച്ചത്. പിന്നീട് മകളിതുമായി കളിച്ചു. തോക്ക് മുഴുവനായി ലോഡ് ചെയ്തതായിരുന്നു. തോക്കു അമ്മയ്ക്ക് നേരെ ചൂണ്ടി മകള്‍ കാഞ്ചി വലിക്കുകയായിരുന്നു.

ആരംബാഗിലെ കക്കോലി ജാന എന്ന പെണ്‍കുട്ടിയാണ് അബദ്ധത്തില്‍ അമ്മയുടെ നേര്‍ക്ക് വെടിയുതിര്‍ത്തത്. അമ്മയുടെ പുറകില്‍ നിന്നാണ് മകള്‍ കാഞ്ചിവലിച്ചത്. തോക്ക് എങ്ങിനെയാണ് വീടിന് സമീപത്തെത്തിയതെന്നാണ് ഇപ്പോള്‍ പൊലീസ് അന്വേഷിക്കുന്നത്. അതേസമയം അമ്മയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

Latest
Widgets Magazine