നിങ്ങള്‍ എന്താണ് ദാവൂദിനെ പിടികൂടാത്തത്; ഇന്ത്യയെ വെല്ലുവിളിച്ച് ഛോട്ടാ ഷക്കീല്‍

19blast6

ദില്ലി: അധോലോക കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമിനെ പിടികൂടാന്‍ ആവശ്യപ്പെട്ട് ഛോട്ടാ ഷക്കീല്‍. ഇന്ത്യയ്ക്ക് അതിന് ധൈര്യമുണ്ടോയെന്നും ഛോട്ടാ ഷക്കീല്‍ വെല്ലുവിളിക്കുന്നു. നിങ്ങള്‍ എന്തുകൊണ്ട് ദാവൂദിനെ പിടികൂടുന്നില്ല. നിങ്ങള്‍ പറയുന്നതുപോലെ അദ്ദേഹം പാക്കിസ്ഥാനിലുണ്ടെങ്കില്‍ പോയി പിടികൂടണം.

ദാവൂദ് മണ്ടനല്ല, അയാളെ പിടികൂടുക എളുപ്പമല്ല. കറാച്ചിയില്‍ നിരവധിപ്പേര്‍ക്ക് ദാവൂദ് ഇബ്രാഹിം എന്ന പേരുണ്ട്. വീഡിയോയില്‍ പേരു പറയുന്നവര്‍ പരാമര്‍ശിക്കുന്നത് യഥാര്‍ഥ ദാവൂദ് ഇബ്രാഹിമിനെയല്ല, ഷക്കീല്‍ ഫോണിലൂടെ അറിയിച്ചു. ദാവൂദ് പാക്കിസ്ഥാനിലാണെന്ന വാദവും ഷക്കീല്‍ തള്ളിക്കളഞ്ഞു. 1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ ഇന്ത്യ അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളിയാണ് ദാവൂദ് ഇബ്രാഹിം. ഇയാള്‍ പാക്കിസ്ഥാനിലുണ്ടെന്നാണ് ഇന്ത്യന്‍ ഏജന്‍സികളുടെ വിശദീകരണം. എന്നാല്‍ പാക്കിസ്ഥാന്‍ ഈ നിലപാട് അംഗീകരിച്ചിരുന്നില്ല. ദാവൂദ് പാക്കിസ്ഥാനില്‍ ഇല്ലെന്നും തങ്ങള്‍ക്ക് അറിയില്ലെന്നുമാണ് പാക്ക് നിലപാട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദക്ഷിണ കറാച്ചിയിലെ സമ്പന്നര്‍ താമസിക്കുന്ന മേഖലയിലാണ് ദാവൂദ് താമസിക്കുന്നതെന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍. ഡി 13, ബ്ലോക്ക് 4, ക്ലിഫ്ടണ്‍, കറാച്ചി എന്നാണ് വിലാസം. ദാവൂദിന്റെ വീടിന്റെ ദൃശ്യങ്ങളെന്നു വ്യക്തമാക്കിയുള്ള വിഡിയോയും പുറത്തുവന്നിരുന്നു. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകന്‍ ബിലാവല്‍ ഭൂട്ടോ, സിന്ധ് പ്രവിശ്യാ മുന്‍ മുഖ്യമന്ത്രി മുസ്തഫാ ജതോയി തുടങ്ങിയവരാണ് ദാവൂദിന്റെ അയല്‍ക്കാര്‍.

ഉസാമ ബിന്‍ ലാദന്‍ പാക്കിസ്ഥാനിലെ അബട്ടാബാദില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ബംഗ്ലാവുമായി ദാവൂദിന്റെ ബംഗ്ലാവിന് സാമ്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കെട്ടിടത്തിനു ചുറ്റും മൂന്നുമീറ്റര്‍ ഉയരത്തില്‍ മതിലും ഒഴിഞ്ഞ പ്രദേശങ്ങളുമുണ്ട്. ബിന്‍ ലാദന്‍ ഒളിവില്‍ കഴിഞ്ഞ സ്ഥലത്തും സമാനമായ സ്ഥിതിയായിരുന്നു. ബംഗ്ലാവിനടുത്ത് ക്രിക്കറ്റ് സ്റ്റേഡിയവും നാഷനല്‍ ബാങ്ക് ഓഫ് പാക്കിസ്ഥാന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് കെട്ടിടവും ഉണ്ട്. മാത്രമല്ല, വീട്ടുവളപ്പില്‍ തനിക്കും കുടുംബത്തിനും പ്രാര്‍ഥിക്കാനായി പള്ളിയും ദാവൂദ് നിര്‍മിച്ചിട്ടുണ്ട്.

Top