ദാവൂദ് ഇബ്രാഹിമിനെ കബളിപ്പിച്ച് വിശ്വസ്തന്‍ മുങ്ങി; 45കോടി നഷ്ടം

blast

ദില്ലി: അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമിന് 45കോടി നഷ്ടം സംഭവിച്ചതായി റിപ്പോര്‍ട്ട്. ദാവൂദിന്റെ വിശ്വസ്തനായ ഖാലിദ് അഹമ്മദ് കോടികളാണ് തട്ടിയെടുത്തത്. ദില്ലിയിലെ ഒരു കോടീശ്വരനില്‍ നിന്നും 45 കോടി കൈപ്പറ്റാന്‍ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍, ആ പണവുമായി വിശ്വസ്തന്‍ മുങ്ങുകയായിരുന്നു.

ഇതില്‍ പണം കൈമാറ്റത്തിനുള്ള കമ്മീഷനായി അഞ്ചുകോടി എടുത്തശേഷം ബാക്കി വിദേശത്തേക്ക് കടത്തി. ഇതിനു പിന്നാലെ ഖാലിക് അഹമ്മദിനെയും കാണാതാകുകയായിരുന്നു.ദാവൂദിന്റെ മറ്റൊരു അനുയായിയായ റസാഖ് ഭായിയാണ് തട്ടിപ്പ് കണ്ടെത്തിയത്. ബഡേ ഹസ്രതിന്റെ (ദാവൂദ്) പേരുപയോഗിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദാവൂദിന്റെ മറ്റൊരു വിശ്വസ്തനായ ജാബിര്‍ മോട്ടിയും ഖാലികും തമ്മിലുള്ള ഫോണ്‍സംഭാഷണം ചോര്‍ത്തിയ ഇന്ത്യന്‍ രഹസ്യാന്വേഷണസംഘമാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ 2015 നവംബര്‍ 26 ന് ദാവൂദ് ഇബ്രാഹിം തന്റെ സിഐഡികളെ ദില്ലിയില്‍ നിന്നും കാനഡയിലേക്ക് അയച്ചു. ഖാലിക് ഇപ്പോള്‍ മണിപ്പൂരില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്നാണ് രഹസ്യാന്വേഷണസംഘങ്ങളുടെ നിഗമനം.

കാണാതായ 40 കോടിയില്‍ പകുതി പനാമ ബാങ്കിലും ബാക്കി ദാവൂദിന്റെ വിദേശത്തെ ബിസിനസിലും നിക്ഷേപിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ പണം തട്ടിയെടുത്തെന്ന ആരോപണം ഖാലിക് നിഷേധിച്ചു. ആശയക്കുഴപ്പം മൂലമാണ് തന്നെ സംശയിക്കുന്നതെന്ന് ഖാലിക് മോട്ടിയോട് പറഞ്ഞു. അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്നതില്‍ റസാഖിനുണ്ടായ പിഴവാണ് തുക ലഭിക്കുന്നതിന് തടസ്സമായത്. പണം സുരക്ഷിതമാണെന്നും, പനാമ ബാങ്കില്‍ നിന്നും രേഖകള്‍ ലഭിച്ചാലുടന്‍ റസാഖിന് പണം പിന്‍വലിക്കാനാകുമെന്നും ഖാലിക് മോട്ടിയോട് വെളിപ്പെടുത്തുന്നുണ്ട്. ഇതിനു പിന്നാലെയാണ് ഖാലിക് അപ്രത്യക്ഷനാകുന്നത്.

ആയുധക്കടത്ത്, മയക്കുമരുന്ന്, വജ്രക്കടത്ത് എന്നിവ കൂടാതെ ഇന്ത്യയില്‍ കള്ളപ്പണ റാക്കറ്റിനെ നിയന്ത്രിക്കുന്നതും ദാവൂദാണെന്ന് ഇതിലൂടെ തെളിയുന്നതായി രഹസ്യാന്വേഷണസംഘം പറയുന്നു. ദില്ലി,മുംബൈ എന്നിവിടങ്ങളില്‍ നിന്നും ശേഖരിക്കുന്ന കള്ളപ്പണം ഹവാല ചാനല്‍ വഴി ദാവൂദ് സംഘം പനാമ, കാനഡ, ദുബായ്, പാകിസ്താന്‍ എന്നിവിടങ്ങളിലെത്തിക്കുന്നു. കൂടാതെ ദാവൂദ് സിന്‍ഡിക്കേറ്റിലും ഇങ്ങനെ ശേഖരിക്കുന്ന പണം നിക്ഷേപിക്കുന്നുണ്ട്.

Top