രാത്രിയാത്ര: ഡി.സി.പി മെറിന്‍ ജോസഫിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല; സ്ത്രീ സുരക്ഷയെക്കുറിച്ച് നടത്തിയ കണ്ടുപിടിത്തങ്ങള്‍ പൊലീസുകാരെ പുണ്യാളനാക്കാന്‍

കോഴിക്കോട് നഗരത്തില്‍ രാത്രിയാത്ര നടത്തിയ ഡി.സി.പി മെരിന്‍ ജോസഫിനെക്കുറിച്ചുള്ള വാര്‍ത്ത ഇന്നല പത്രങ്ങള്‍ പ്രസിദ്ധീകിച്ചിരുന്നു. ഇതിനെതിരെയാണ് സോഷ്യല്‍മീഡിയയില്‍ കടുത്ത വിമര്‍ശനം ഉയരുന്നത്. സുരക്ഷയെക്കുറിച്ച് മനസിലാക്കാന്‍ ഇറങ്ങിയ മെറിന്റെ വാര്‍ത്ത ചിത്രങ്ങള്‍ സഹിതം വന്നപ്പോള്‍ തന്നെ അതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ക്യാമറ പേഴ്‌സണും ഉള്‍പ്പെടെ ഇത്തരത്തില്‍ പരിശോധനക്കിറങ്ങിയതിനാല്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകും എന്നാണ് പ്രധാന വിമര്‍ശനം. തന്റെ അനുഭവത്തില്‍ പൊലീസുകാരുടെ സ്ത്രീകളോടുള്ള ഇടപെടലിനെ വെള്ളപൂശുന്നതും കടുത്ത ഭാഷയില്‍ വിമര്‍ശിക്കപ്പെടുകയാണ്.

രാത്രി സ്ഞ്ചരിച്ചതിനാല്‍ പൊലീസുകാരാല്‍ ക്രൂരമായ പീഡിപ്പിക്കപ്പെടുകയും ജാതീയമായി അധിക്ഷേപിക്കപ്പെടുകയും ചെയ്യപ്പെട്ട അമൃത ഉമേഷ് മെറിന്‍ ജോസഫിന്റെ പ്രവൃത്തിയെ നിശിതമായി വിമര്‍ശിക്കുന്നു

അമൃത ഉമേഷ് പറയുന്നതിങ്ങനെ:

പ്രിയ കോഴിക്കോട് ഡിസിപി, നിങ്ങള്‍ക്കിത് പ്രിവിലേജുകളുടെ ബലത്തിലുള്ള പരീക്ഷണ നടത്തമായിരിക്കാം. പക്ഷെ എനിക്കിത് ഞാന്‍ ആ?ഗ്രഹിക്കുന്ന സ്വാതന്ത്യമാണ്. ഏതു നിരത്തിലൂടെയും ഏതു സമയത്തും ആരുടെയും സംരക്ഷണമില്ലാതെ, പേടിക്കാതെ നടക്കാന്‍ ആ?ഗ്രഹിക്കുന്നു. എന്റെ ജീവിതത്തിലൂടെ ഞാനത് സ്വായത്തമാക്കാനുള്ള ശ്രമത്തിലായിരുന്നു. പക്ഷെ നിങ്ങളുടെ സഹപ്രവര്‍ത്തകര്‍…

നിങ്ങളെ അറിയാത്ത ഒരു പൊലീസുകാരും കേരളത്തിലുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. എന്നിട്ടും നിങ്ങളുടെ ആ നാടകീയതയില്‍ എനിക്ക് വിശ്വാസമില്ല. ഒറ്റയ്ക്ക് രാത്രി ന?ഗരം ചുറ്റിയ വര്‍ത്ത വായിച്ചു. അതുപോലുള്ളൊരു നഗരമാണ് ഞാന്‍ സ്വപ്നം കാണുന്നതും.

ബ്രോ, ഞാന്‍ എന്റെ ഏറ്റവും അത്യാവശ്യത്തിന് വേണ്ടിയാണു കലൂര്‍ ബസ് സ്റ്റാന്‍ഡിലേക്ക് നടന്നത്, എന്റെ വീട്ടിലേക്കു പോവാന്‍. അവിടെ വെച്ച് നിങ്ങടെ പോലീസുകാര്‍ തടഞ്ഞുവെച്ചത്. അതുകൊണ്ടാണ് എന്റെ വീട്ടിലേക്ക് എത്താനാവത്തത്. എന്റെ എല്ലാ പൗരാവകാശങ്ങളും ലംഘിച്ചു, എന്നെത്തേടി വന്ന എന്റെ സുഹൃത്തിനെ ക്രൂരമായി മര്‍ദ്ദിച്ച്, ഞങ്ങളെ ലോക്കപ്പില്‍ അടച്ചു, മാനിസികവും ശാരീരികവും ആയി ഉപദ്രവിച്ച് നിങ്ങളുടെ സഹപ്രവര്‍ത്തര്‍ നേടിയ ആനന്ദമുണ്ടല്ലോ… അത് ഞങ്ങളുടെ ജീവിതത്തെ എത്രത്തോളം ബാധിച്ചിട്ടുണ്ടന്ന നിങ്ങള്‍ക്ക് അറിയുമോ?

അച്ഛനും അമ്മയും അനിയത്തിയും കൂട്ടുകാരും ഉള്ള എന്റെ സ്വതന്ത്ര സഞ്ചാര സ്വാതന്ത്ര്യമാണ് നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ ഇല്ലാണ്ടാക്കിയത്. എന്നെ ജാതിപ്പേരു വിളിച്ചു അധിക്ഷേപിച്ചത്, എന്റെ ആണ്‍ സുഹൃത്തും ഞാനും തമ്മിലുള്ള സംഭാഷണം നിങ്ങടെ സഹപ്രവര്‍ത്തകര്‍ക്ക് ______ കുത്തിയുള്ള’ നടത്തമായത് എങ്ങനെയാണ്?

എന്റെ സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റത്തെ എങ്ങനെ നിങ്ങള്‍ ന്യായികരിക്കും. അപ്പനാണേ സത്യം, ഇനിയും ഇതുവഴി ഇത്തരം ആനകളെയും മേച്ചു വന്നാ… അടിച്ചോടിക്കും എന്നു പറയാനേ എനിക്ക് ഇപ്പോ തോന്നുന്നുള്ളു…

പൊലീസ് ആക്രമണത്തിന് വിധേയനായ പ്രതീഷ് രമ:

നാട്ടില്‍ നന്മ പുലരുന്നുണ്ടോയെന്ന് അറിയാന്‍ കുലീന രാജാക്കന്മര്‍ വേഷം മാറി നടന്ന കഥ ഒരുപാട് കഥ വായിച്ചിട്ടുണ്ട് ബാലരമയിലും മറ്റും.
ഡി സി പിയായിട്ടും രണ്ട് വനിതാ പൊലീസുകാരുടെ അകമ്പടിയോടെ കോഴിക്കോട് നഗരം ചുറ്റി സ്ത്രീകള്‍ക്കിവിടം സേഫ് ആണെന്ന് പ്രഖ്യാപിച്ച അവരുടെ ധൈര്യത്തെ അഭിനനിക്കാതെ വയ്യ.

ബാഹുബലിയില്‍ ബാഹുബലി വേഷം മാറി നടന്നതുപോലെ കോഴിക്കോട് ഡിസിപിയുടെ പിആര്‍ സ്റ്റോറി വായിച്ചപ്പോള്‍ തുടങ്ങിയ സംശയമാണ്.

ഡിസിപി വേഷം മാറി നടന്നിട്ടും തിരിച്ചറിയാത്ത പൊലീസുകാരെ എന്തു വിളിക്കണം. ഇവന്മാരെങ്ങനെ വേഷം മാറി നടക്കുന്ന കള്ളന്മാരെ പിടിക്കും. കാര്യക്ഷമമല്ലാത്താ ആ മക്കുണന്‍മാരെ പിരിച്ചുവിടുകയെങ്കിലും ചെയ്യണമെന്നാണ് എന്റെ അഭിപ്രായം.

Sandal Haridsa :

സിവില്‍ ഡ്രസ്സില്‍ രാത്രി നഗരത്തില്‍ ഇറങ്ങിയ മെറിന്‍ ജോസഫ് ഐ.പി.എസ്സ് നോട് പെട്രോളിങ്ങ് പോലീസുകാര്‍ ചോദിച്ചത് (അവരെ തിരിച്ചറിയാതെ) : ‘ഫ്‌ളാറ്റിലേക്കാണോ മാഡം, എന്തെങ്കിലും സഹായം വേണോ’ എത്ര മാന്യരും കര്‍മ്മധീരരുമാണ് പോലീസുകാര്‍ എന്ന് ‘മെറിന്‍ സാക്ഷ്യപ്പെടുത്തുന്നു’

മെറിന്‍ പറയുന്ന, തന്റെ തിരിച്ചറിയപ്പെടാത്ത രാത്രി യാത്രയിലും തിരിച്ചറിയപ്പെട്ട ചിലതുണ്ട്. അത് മെറിന്റെ വാക്കുകളില്‍ തന്നെ വ്യക്തവുമാണ്. അവര്‍ പോകുന്നത് ഫ്‌ളാറ്റിലേക്കാകാമെന്നും, അവര്‍ ‘മാഡം’ എന്ന സംബോധനക്ക് അര്‍ഹയാണെന്നും പോലീസ് തിരിച്ചറിഞ്ഞു (ഊഹിച്ചു/കരുതി/മനസ്സിലാക്കി)

ഈ കല്‍പിതമായ അടയാളങ്ങള്‍ തന്നെയാണ് മാഡം കാലങ്ങളായുള്ള വേട്ടകളുടെ ആധാരം. വര്‍ഗ്ഗ-വംശ പ്രതിഫലനങ്ങള്‍ ഓരോ വ്യക്തിയിലും ഉള്ളടങ്ങിയിരിക്കുന്നു. നടത്തവും ഉടലും ഉടുതുണിയും ഭാഷയും.. പിന്നെയും പിന്നെയുമുള്ള അനേകം സൂക്ഷ്മാംശങ്ങളും.

Ajay Kumar :

സിനിമയിലൊക്കെ കണ്ടിട്ടില്ലേ, പ്രേം നസീറും, മമ്മുട്ടിയും, മോഹന്‍ലാലുമൊക്കെ പല വേഷങ്ങളില്‍ കള്ളനെ പിടിക്കാനും കള്ളനായും ഒക്കെ വരുന്നത്? ഇവരൊക്കെ ഏതു വേഷത്തില്‍ വന്നാലും സിനിമകാണുന്ന നമുക്കറിയാം ലവന്‍ പ്രേംനസീറും , മമ്മുട്ടിയും , മോഹന്‍ലാലുമാണെന്ന്. സിനിമയിലെ മറ്റൊരാള്‍ക്കും അവരെ തിരിച്ചറിയാന്‍ പറ്റില്ല എന്ന് മാത്രമല്ല സംശയം പോലും തോന്നില്ല.

ഒരു പോലീസ് വനിതയുടെ രാത്രിനടത്തവും അതിന്റെ പേരിലുള്ള മാധ്യമ വെണ്ടക്കകളും കണ്ടപ്പോ ഓര്‍ത്തതാ

Latest
Widgets Magazine