രൂക്ഷ ഗന്ധത്തിന്റെ ഉറവിടം തേടിയുള്ള അന്വേഷണം അവസാനിച്ചത് മൃതദേഹങ്ങളടങ്ങിയ ട്രെയിലറില്‍; കണ്ടെടുത്തത് നൂറോളം മൃതദേഹങ്ങള്‍

മെക്സിക്കോ: സഹിക്കാനാകാത്ത ഗന്ധം എവിടെനിന്ന് വരുന്നെന്ന് മനസിലാകാതെ പ്രദേശവാസികള്‍ കുറച്ചൊന്നുമല്ല വലഞ്ഞത്. ഒടുവില്‍ അന്വേഷണം അവസാനിച്ചത് റോഡ് സൈഡില്‍ പാര്‍ക് ചെയ്തിരുന്ന ട്രെയ്ലറിലാണ്. അധികൃതരോട് പറഞ്ഞെങ്കിലും അത് നീക്കാന്‍ നടപടിയൊന്നുമുണ്ടായില്ല. ഇതോടെ പ്രദേശവാസികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായി. ട്രെയ്ലറില്‍ എന്തെന്ന് അറിയാന്‍ ചെന്നവരോട് അധികൃതര്‍ പങ്കുവെച്ചത് ഞെട്ടിപ്പിക്കുന്ന രഹസ്യമായിരുന്നു. നൂറോളം പേരുടെ മൃതദേഹമായിരുന്നു ഈ ട്രെയ്ലറിനുള്ളിലുണ്ടായിരുന്നത്.

അജ്ഞാത മൃതദേഹങ്ങള്‍ സൂക്ഷിക്കുന്ന ഒരു സഞ്ചരിക്കുന്ന ശവപ്പെട്ടിയായിട്ടാണ് അധികൃതര്‍ ട്രെയ്ലറിനെ ഉപയോഗിച്ചിരുന്നത്. മൃതദേഹങ്ങള്‍ അടക്കാന്‍ സ്ഥലം കിട്ടാതായതോടെ ട്രെയ്ലര്‍ പല സ്ഥലങ്ങളിലായി പാര്‍ക് ചെയ്യുകയായിരുന്നു. മെക്സിക്കോയിലെ ഗ്വാഡലജരയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ട്രെയ്ലറില്‍ നിന്നുള്ള രൂക്ഷഗന്ധം സഹിക്കാന്‍ കഴിയാതായതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയത്. നിരവധി കുട്ടികളാണ് പ്രദേശത്ത് താമസിച്ചിരുന്നതെന്നു ട്രെയ്ലറില്‍ നിന്നുള്ള മണം തങ്ങളെയെല്ലാം രോഗികളാക്കുമെന്നും പ്രദേശവാസികള്‍ ഭയന്നിരുന്നു. പ്രതിഷേധം ശക്തമായതോടെ മൃതദേഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള ട്രെയ്ലറിനെ പ്രദേശത്ത് തന്നെയുള്ള വെയര്‍ ഹൗസിലേക്ക് മാറ്റുകയായിരുന്നു. 100 ഓളം മൃതദേഹങ്ങള്‍ ഇതിലുണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സംഘടിത അക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളാണ് ഇതിലുണ്ടായിരുന്നത്.

ഇവരെ സംസ്‌കരിക്കാന്‍ സ്ഥലമില്ലാതെ തങ്ങള്‍ ബുദ്ധിമുട്ടുകയായിരുന്നു എന്നും. അതുകൊണ്ടാണ് ട്രെയ്ലറിലാക്കിയതെന്നുമാണ് അധികൃതര്‍ പെറയുന്നത്. എന്നാല്‍ ഇതിനെതിരേ പ്രതിഷേധം ശക്തമാവുകയാണ്.

Top