മോര്‍ച്ചറിയില്‍ സൂക്ഷിരുന്ന മൃതദേഹത്തിന്‍റെ മൂക്ക് എലി കരണ്ടു

സര്‍ക്കാര്‍ ആശുപത്രികളില്‍ മൃതദേഹങ്ങള്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ പതിവാകുന്നു. കാമരാജ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിരുന്ന മൃതദേഹത്തിന്റെ മൂക്ക് എലി കരണ്ടതാണ് ഏറ്റവും പുതിയ സംഭവം. സമീപകാലത്തും ഇത്തരത്തിലൊരു വാര്‍ത്ത ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സര്‍ക്കാര്‍ ആശുപത്രികളിലെ മോര്‍ച്ചറികളുടെ ശോചനീയാവസ്ഥയാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ചൊവ്വാഴ്ച ആത്മഹത്യ ചെയ്ത വൈതീശ്വരന്‍ (22) എന്ന യുവാവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയില്‍ കൊണ്ടുവന്നിരുന്നു.

അന്നേ ദിവസം പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ സാധിക്കാത്തതിനാല്‍ മൃതദേഹം മോര്‍ച്ചറില്‍ സൂക്ഷിച്ച് സുഹൃത്തുക്കള്‍ മടങ്ങി. പിറ്റേ ദിവസം ആശുപത്രിയിലെത്തിയ  സുഹൃത്തുക്കള്‍ കണ്ടത്  മൂക്കില്ലാത്ത  യുവാവിന്‍റെ മൃതശരീരമായിരുന്നു. ആശുപത്രി അധികൃതരോട് സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മൃതദേഹം മൂക്കില്ലാതെയാണ് കൊണ്ടുവന്നതെന്നായിരുന്നു അവരുടെ വാദം. വാക്ക് തര്‍ക്കം കടുത്തപ്പോള്‍ ആശുപത്രി അധികൃതര്‍ സത്യാവസ്ഥ പുറത്ത് പറയുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മോര്‍ച്ചറിയിലെ ഫ്രീസറില്‍ ചെറിയ സുഷിരങ്ങള്‍ ഉണ്ടായിരുന്നതായും അധികൃതര്‍ സമ്മതിച്ചു. എത്രയും വേഗം ശരിയാക്കാനുള്ള നടപടി ഉടന്‍ ചെയ്യാമെന്നും ഉറപ്പ് നല്‍കി. കഴിഞ്ഞ നവംബറില്‍ കോയമ്പത്തൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ച സ്ത്രീയുടെ മൃതദേഹം പൂച്ച കരണ്ടിരുന്നു.

Top