റോഡില്ലാത്തതിനാല്‍ അനുജന്റെ മൃതദേഹവുമായി ജ്യേഷ്ഠന്‍ സൈക്കിള്‍ ചവിട്ടി കിലോമീറ്ററകളോളം….

ഗതാഗത യോഗ്യമായ റോഡില്ലാത്തതു കൊണ്ട് 18 വയസുകാരനായ സഹോദരന്റെ മൃതദേഹം ജ്യേഷ്ഠന്‍ സൈക്കിളില്‍ വീട്ടിലേക്ക് കൊണ്ടു പോയി. അസാമിലെ മജൂലിയിലാണ് സംഭവം. മുഖ്യമന്ത്രി സബര്‍ബന്ത സോനോവാളിന്റെ മണ്ഡലമാണിത്. മജൂലിയില്‍ നിന്നും 8 കിലോമീറ്റര്‍ അകലെയുള്ള ലഖിംപുര്‍ ജില്ലയിലുള്ള ബലിജന്‍ ഗ്രാമ നിവാസിയാണ് മരിച്ച 18 കാരന്‍. ആദ്യം രോഗിയെ കുടുംബാംഗങ്ങള്‍ മജൂലിയിന് സമീപത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് തീരുമാനിച്ചത്. പക്ഷേ ഗതാഗത യോഗ്യമായ റോഡില്ലാത്തതു കാരണം ആശുപത്രിയിലെത്തിക്കുന്നത് താമസിച്ചു. മുള കൊണ്ടുള്ള പാലത്തിലൂടെ വളരെ ക്ലേശിച്ചാണ് രോഗിയുമായി അവര്‍ ആശുപത്രിയില്‍ എത്തിയത്. പക്ഷേ ആശുപത്രിയില്‍ എത്തിച്ചപ്പോഴും രോഗി മരിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. ആസാമിലെ ഏറ്റവും അവികസിത പ്രദേശങ്ങളില്‍ ഒന്നാണ് മജുലി. 2017 ല്‍ ഒഡീഷയിലും സമാനമായ സംഭവമുണ്ടായിട്ടുണ്ട്.

Latest
Widgets Magazine