ഈ പെൺകുട്ടികൾ ചിരിച്ചാൽ മരണം ഉറപ്പ്; സ്ത്രീയാവും മുൻപ് ചിരി നിഷേധിച്ച നാട്

സ്വന്തം ലേഖകൻ
കാഠ്മണ്ഡു: ഓരോ പ്രദേശത്തും ഓരോ ആചാരങ്ങൾ വ്യത്യസ്ത രീതിയിൽ നിലനിൽക്കുന്നുണ്ട്. ഈ ആചാരങ്ങൾ പലപ്പോഴും മറ്റു പല ദേശക്കാർക്കും വിചിത്രമായി തോന്നുകയും ചെയ്യും. ഇത്തരത്തിൽ നടക്കുന്ന ആചാരണങ്ങളിൽ ഒന്നാണ് നേപ്പാളിൽ നിന്നു ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്്. നേപ്പാളിലെ കാണ്ഠമണ്ഡുവിലെ വിചിത്രമായ ആചാരമാണിത്. .
ഈ നാട്ടിൽ ഋതുമതിയാകാത്ത പെൺകുട്ടി ആരേയും നോക്കി ചിരിക്കാൻ പാടില്ല. കാരണം ഇവിടെ ബാലികമാരെ ദൈവമായി കണ്ട് ആരാധിക്കുന്ന ശീലമുണ്ട്. ഇങ്ങനെ ബാലികദൈവം ചിരിച്ചാൽ അതു മരണലക്ഷണമായി കരുതി പോരുന്നു. ഈ ബാലിക ദൈവങ്ങൾ കുമാരി എന്ന പേരിലാണ് അറിയപ്പെടുക. ചില പ്രത്യേക സമുദായത്തിലെ 2 വയസുമുതൽ ഉള്ള പെൺകുഞ്ഞുങ്ങളെയാണു കുമാരികളാകാൻ തിരഞ്ഞെടുക്കുക.
ഋതുമാതിയാകും വരെയാണ് ഇവരെ ഈ സ്ഥാനത്ത് ഇരുത്തുക. അതുവരെ അവർ ആരേയങ്കിലും പ്രത്യേകമായി നോക്കി ചിരിച്ചാൽ അവർ മരിക്കും എന്നാണു വിശ്വാസം. കുമാരിയായി തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ കഠിനമായ വ്രതങ്ങളോടെ ദുർഗദേവിയേ ആരാധിച്ച ചെറു കൊട്ടാരങ്ങളിലാണ് ഇവർ കഴിയുന്നത്. ഇവരുടെ പാദങ്ങൾ നിലത്തു പതിയരുത് എന്നാണു വിശ്വാസം. അതുകൊണ്ടു തന്നെ പുറത്തു പോകുമ്പോൾ ഇവരെ എടുത്തു കൊണ്ടാണു പോകുന്നത്.
പുറം ലോകവും ബന്ധുക്കളുമായി ഇവർക്കു ബന്ധം ഉണ്ടാകില്ല. വിദ്യാഭ്യാസം പാടില്ല. മത്സ്യമോ മാസമോ ഉപയോഗിക്കരുത്. ഇവർ നോക്കി ചിരിക്കുന്നതു മരണ ലക്ഷണമാണെങ്കിലും ഇവരുടെ നോട്ടം പുണ്യമായി കരുതുന്നു.
Top