ഉറുമ്പുകടിയേറ്റ് നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

istock_photo_of_sleeping_newborn

വിജയവാഡ: കുഞ്ഞു ഉറുമ്പ് കടിച്ചാല്‍ ജീവന്‍ നഷ്ടപ്പെടുമോ? എന്നാല്‍, ആന്ധ്രാപ്രദേശിലെ ഹനുമാന്‍പേട്ടില്‍ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നു. ഉറുമ്പു കടിയേറ്റ് നാല് മാസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലാണ് സംഭവം നടന്നത്. ഗുണ്ടൂര്‍ ജില്ലയിലെ പേനുകാട ഗ്രാമത്തിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ അഞ്ജയ്യായുടെയും ഭാര്യ ലക്ഷ്മിയുടെയും നാലു ദിവസം മാത്രം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.

രാവിലെ 5.40 ആയപ്പോഴായിരുന്നു താന്‍ എഴുന്നേറ്റതെന്നും കുട്ടിയെ മരിച്ച നിലയിലാണ് കണ്ടതെന്നും കുട്ടിയുടെ അമ്മയായ ലക്ഷ്മി പറയുന്നു. കുഞ്ഞിന്റെ ശരീരത്തിലാകമാനം ഉറുമ്പു കടിച്ചതിന്റെ പാടുകള്‍ കാണാനുണ്ടെന്നും ഉറമ്പുകടിയേറ്റാണ് തന്റെ കുഞ്ഞ് മരിച്ചതെന്ന് സംശയിക്കുന്നതായും അമ്മ ലക്ഷ്മി പറയുന്നു.
ആശുപത്രി ജീവനക്കാരുടെ അനാസ്ഥയാണ് കുഞ്ഞ് മരിക്കാന്‍ കാരണം എന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നല്ല ചികിത്സ ലഭിക്കുണമെന്ന ആഗ്രഹമുള്ളതിനാലാണ് ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിയതെന്ന് കുട്ടിയുടെ അച്ഛനായ അഞ്ജയ്യ പറയുന്നു.
ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ കുടുംബത്തിലേക്കുള്ള പുതിയ അതിഥിയുടെ വരവ് ആഘോഷമാക്കിയത്. എന്നാല്‍ കുഞ്ഞിന്റെ മരണത്തില്‍ ഞെട്ടിനില്‍ക്കുകയാണ് ഈ കുടുംബം. ജില്ലാ കളക്ടര്‍ ജി സുരഞ്ജന ആശുപത്രി സന്ദര്‍ശിച്ചു. കൂടുതല്‍ അന്വേഷണത്തിന് ശേഷമേ വിവരങ്ങള്‍ കൃത്യമായി അറിയാനാവുമെന്ന് അദ്ദേഹം പറഞ്ഞു.

Top