12 വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ പീഡിപ്പിച്ചാൽ തൂക്കുകയർ.രാഷ്ട്രപതി ഒപ്പിട്ടു

ന്യൂഡൽഹി:പോക്‌സോ നിയമ ഭേദഗതി ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. പന്ത്രണ്ടു വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചാൽ പ്രതികൾക്കു വധശിക്ഷ നൽകാൻ വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസിനു രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ അനുമതി. ഓർഡിനൻസിന് ഇന്നലെ കേന്ദ്രമന്ത്രസഭ അംഗീകാരം നൽകിയിരുന്നു. ഇതോടെ 12 വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ പീഡിപ്പിക്കുന്നവർക്കു വധശിക്ഷ വിധിക്കാൻ കോടതികൾക്കു അധികാരമായി. രാജ്യത്ത് കുട്ടികള്‍ക്കെതിരായ പീഡനങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയിരുന്നു

മാനഭംഗത്തിനുള്ള കുറഞ്ഞശിക്ഷ ഏഴു വർഷത്തിൽനിന്നു 10 വർഷം കഠിനതടവാക്കി ഉയർത്തിയ ക്രിമിനൽ നിയമഭേദഗതി ആക്‌ട് 2018ൽ 16നും 12നും താഴെ പ്രായമുള്ള കുട്ടികളെ മാനഭംഗം ചെയ്താൽ കഠിനശിക്ഷ വ്യവസ്ഥ ചെയ്യുന്നുണ്ട്. മാനഭംഗത്തിന് ഇരയാകുന്ന പെൺകുട്ടിയുടെ പ്രായം പതിനാറിൽ താഴെയാണെങ്കിൽ ശിക്ഷ പത്തിൽനിന്ന് 20 വർഷം കഠിനതടവായി ഉയർത്തി. ഇതു ജീവിതാവസാനം വരെ തടവുശിക്ഷയായി നീട്ടാം. പതിനാറിൽ താഴെ പ്രായമുള്ള പെൺകുട്ടിയെ കൂട്ടമാനഭംഗം ചെയ്താൽ ജീവിതാവസാനം വരെ കഠിനതടവാണു ശിക്ഷ. പെൺകുട്ടിയുടെ പ്രായം 12ൽ താഴെയാണെങ്കിൽ കുറഞ്ഞത് 20 വർഷം മുതൽ ജീവിതാവസാനം വരെ കഠിനതടവോ വധശിക്ഷയോ ലഭിക്കാമെന്നതാണ് ഭേദഗതി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ മാറ്റങ്ങൾ ഉൾപ്പെടുത്തി നിലവിലുള്ള പോക്സോ (പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്‌ഷ്വൽ ഒഫൻസസ്) നിയമം ഭേദഗതി ചെയ്യും. ഇപ്പോൾ പോക്സോ നിയമപ്രകാരം കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നവർക്കു പരമാവധി ശിക്ഷ ജീവപര്യന്തം തടവാണ്; കുറഞ്ഞശിക്ഷ ഏഴുവർഷം തടവും. ഓർഡിനൻസിലെ മറ്റു പ്രധാന വ്യവസ്ഥകൾ: ബാലികാ പീഡനക്കേസിലെ പ്രതിക്കു മുൻകൂർ ജാമ്യം അനുവദിക്കാൻ പാടില്ല. ഇത്തരം കേസുകൾക്കായി അതിവേഗ കോടതികൾ സ്ഥാപിക്കും. അന്വേഷണവും വിചാരണയും നാലു മാസത്തിനകം പൂർത്തിയാക്കണം. പീഡനക്കേസുകൾക്കായുള്ള പ്രത്യേക ഫൊറൻസിക് കിറ്റുകൾ രാജ്യത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും ആശുപത്രികളിലും ഭാവിയിൽ ലഭ്യമാക്കുകയും ചെയ്യും.

കൂട്ടമാനഭംഗത്തിന് ഇപ്പോൾത്തന്നെ ഇന്ത്യൻ ശിക്ഷാനിയമത്തിൽ വധശിക്ഷ നൽകാൻ വ്യവസ്ഥയുണ്ട്. എന്നാൽ പോക്സോ നിയമത്തിൽ അതുണ്ടായിരുന്നില്ല.രാജ്യമെങ്ങും പെൺകുഞ്ഞുങ്ങൾക്കു നേരെ ആക്രമണം വർധിച്ചതിനെ തുടർന്ന് ഉയർന്ന ജനരോഷത്തിന്റെ പശ്ചാത്തലത്തിലാണു കേന്ദ്രമന്ത്രിസഭാ തീരുമാനം.

Top