വീണ്ടും വരികള്‍ അടിച്ചുമാറ്റി ദീപ നിശാന്ത്; ഇത്തവണ പ്രസിദ്ധീകരിച്ചത് ഫേസ്ബുക്കില്‍

കേരളവര്‍മ്മ കോളേജിലെ അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് വീണ്ടും കോപ്പിയടി ആരോപണത്തിന്റെ നിഴലില്‍. ദീപ നിശാന്തിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലെ ബയോ ആയി നല്‍കിയിരിക്കുന്നത് കേരളവര്‍മ്മ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി എഴുതിയ കവിതയിലെ വരികളാണെന്നതാണ് പുതിയ ആരോപണം. ഈ വിവാദത്തില്‍ ദീപ നിശാന്തിന്റെ ഭാഗത്ത് നിന്നും പ്രതികരണമൊന്നും വന്നില്ല എങ്കിലും ഫേസ്ബുക്ക് ബയോയില്‍ നിന്നും വരികള്‍ മാറ്റിയിട്ടുണ്ട്. യുവ കവി കലേഷിന്റെ കവിത സ്വന്തം പേരില്‍ സ്വകാര്യ കോളേജ് അദ്ധ്യാപകരുടെ സംഘടനയില്‍ നല്‍കിയതിന് ഇതിന് മുന്‍പ് ദീപ നിശാന്തിനെ കയ്യോടെ പിടിച്ചതാണ്. ഈ സംഭവത്തില്‍ മാപ്പ് പറഞ്ഞ ദീപ നിശാന്തിന് വീണ്ടും കുരുക്കായിരിക്കുകയാണ് ഈ പുതിയ സംഭവം.

സംഗീതയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Deepa Nisanth teacher ഈ വരികള്‍ താങ്കളുടെ ബയോ ആയി കണ്ടത് കൊണ്ട് തന്നെ ആണ് ഞാന്‍ ഈ പോസ്റ്റ് ഇട്ടതു, ഞാന്‍ കേരളവര്മയില് പഠിക്കുമ്പോള്‍ കേട്ട് പരിചയിച്ച ഈ വരികള്‍ താങ്കളുടേത് അല്ലെന്നു എനിക്ക് ഉറപ്പായിരുന്നു . അത് ശരത് ചന്ദ്രന്‍ എഴുതിയതാണെന്ന് ഒരു ഉറപ്പിനാണ് ഞാന്‍ ഇവിടെ പോസ്റ്റ് ചെയ്തത് . താങ്കളെ ഫോളോ ചെയ്യുന്ന പലരും അത് താങ്കളുടേതായി തെറ്റുധരിക്കുന്നു എന്നതും ഈ പോസ്റ്റിനു കാരണമായി .

Image may contain: 2 people, people smiling, text

തെറ്റുധരിച്ചവരുടെ ദാരണ മാറിക്കോട്ടെ ടീച്ചറെ, താങ്കളെ പോലെ പ്രശസ്തയായ , എഴുത്തുകാരി കൂടി ആയ ഒരു വ്യക്തി , അറിയപ്പെടാത്ത ഒരു യുവ കവി, കോളേജ് പഠനകാലത്ത് , ഉയുവജനോത്സവത്തോടനുബന്ധിച്ച മത്സരത്തില്‍ എഴുതിയ ഒരു കവിതയിലെ രണ്ടു വരികള്‍ എടുത്ത് ബയോ ആകുബോള്‍ , താങ്കളെ ഫോളോ ചെയ്യുന്ന ആരാധകര്‍ അത് മാം എഴുതിയത് ആണെന്ന് വിചാരിച്ചെങ്കില്‍ അത് അവരുടെ പ്രശ്‌നം എന്ന് പറഞ്ഞു ഒഴിയുന്നത് ധാര്മികതകയല്ല . ആശാനും onv ഒന്നുമല്ലാ ഇതെഴുതിയത് , ഈ വരികള്‍ എഴുതിയ, താങ്കള്‍ പഠിച്ച, ഇപ്പോള്‍ പഠിപ്പിക്കുന്ന അതെ കേരള വര്‍മയില്‍ ( 2005 – 2008 ഫിസിക്‌സ് ബാച്ച് ) പഠിച്ച ശരത് ചന്ദ്രന് അദ്ദേഹത്തിന്റെ കവിതയുടെ ക്രെഡിറ്റ് ഒരു സാഹിത്യകാരിയും , സാഹിത്യ അധ്യാപികയുമായ താങ്കള്‍ കൊടുക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു

Top