ഡല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപി തൂത്തുവാരുമെന്ന് റിപോര്‍ട്ട്

ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ മൂന്നു കോര്‍പറേഷനുകളിലും ബിജെപി വിജയം തൂത്തുവാരുമെന്ന് സര്‍വേ ഫലങ്ങള്‍. ടൈംസ് നൗ സര്‍വേ പ്രകാരം 272 സീറ്റില്‍ 195ും ബിജെപി നേടുമെന്നാണ് കാണിക്കുന്നത്. 179 സീറ്റുകള്‍ നേടുമെന്നാണ് എബിപി ന്യൂ സര്‍വേ പറയുന്നത്.

എഎപി 55 സീറ്റുകള്‍ നേടുമെന്ന് ടൈംസ് നൗ പറയുമ്പോള്‍ എബിപി ന്യൂ സര്‍വേ കാണിക്കുന്നത് 45 സീറ്റുകല്‍ നേടുമെന്നാണ്. അതേസമയം, മൂന്നു കോര്‍പറേഷനിലും കൂടെ കോണ്‍ഗ്രസിന് ആകെ 15 സീറ്റുകള്‍ മാത്രമാണ് നേടാന്‍ കഴിയുകയെന്നാണ് ടൈംസ് നൗ പറയുന്നത്. 26 സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്നാണ് എബിപി സര്‍വേ കാണിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top