ഉത്തരേന്ത്യയില്‍ കാലവര്‍ഷം എത്തി; അടുത്ത 24 മണിക്കൂറിനുള്ളില്‍ ദില്ലിയില്‍ ശക്തമായ മഴയ്ക്ക് സാധ്യത 

ദില്ലി: കൊടും ചൂടില്‍ വലയുന്ന ദില്ലിക്ക് ആശ്വാസമായി കാലവര്‍ഷം എത്തി. അടുത്ത 24 മണിക്കൂറിനുള്ളില്‍ ദില്ലിയില്‍ കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദില്ലിയുടെ പലഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ ഹരിയാന, ചണ്ഡീഗഡ്. ദില്ലി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ പെയ്തിരുന്നു. കൂടാതെ രാജസ്ഥാന്‍, ചണ്ഡീഗഡ്, ഒഡിഷ, ബിഹാര്‍, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ , ജമ്മു-കാശ്മീര്‍ എന്നിവടങ്ങളിലും കഴിഞ്ഞ ദിവസം കനത്ത മഴ പെയ്തിരുന്നു. ഗുജറാത്ത്, കൊങ്കണ്‍, ഗോവ, ആസം, മേഘാലയ, മണിപ്പൂര്‍, നാഗാലെന്‍റ്, മണിപ്പൂര്‍, മിസോറാം, ത്രിപുര, പശ്ചിമബംഗാള്‍, സിക്കിം, ഒഡിഷ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയ്ക്ക് സാധ്യത ഉണ്ട്. കര്‍ണാടകയുടെ ഉള്‍പ്രദേശങ്ങള്‍, ആന്ധ്രാപ്രദേശ്, സൗരാഷ്ട്ര -കച്ച് മേഖലകള്‍, ബിഹാര്‍ എന്നിവിടങ്ങളിലും മഴ പെയ്തേക്കാന്‍ സാധ്യത ഉണ്ട്.

Top