യുപിയില്‍ യുവതിക്ക് ട്രെയിനില്‍ സുഖപ്രസവം

സിതാപൂര്‍: ഉത്തര്‍പ്രദേശില്‍ യുവതി ട്രെയിനില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. 30കാരിയായ സുമന്‍ ദേവിയാണ് ട്രെയിന്‍ കോച്ചില്‍ വെച്ച് പ്രസവിച്ചത്. സിതാപൂര്‍ റെയില്‍ സ്റ്റേഷനില്‍ വെച്ച് സുമന് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് ഭര്‍ത്താവ് ഹരി ഓം ഗവണ്‍മെന്റ് റെയില്‍വേ പൊലീസിന്റെ(ജിആര്‍പി) സഹായം തേടി. ജിആര്‍പി ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ഡോക്ടറെ വിളിച്ചു. യുവതിയെ വനിത കോണ്‍സ്റ്റബിളിന്റെ സഹായത്തോടെ ജന്‍ നായക് എക്‌സ്പ്രസിന്റെ ഒരു കോച്ചിലേക്ക് മാറ്റി. ചില വനിത യാത്രക്കാരും സഹായത്തിനെത്തി. അങ്ങനെ പ്രസവവാര്‍ഡാക്കി മാറ്റിയ ട്രെയിനില്‍ വെച്ച് സുമന്‍ ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു. പിന്നീട് ആംബുലന്‍സ് എത്തി സുമനെയും കുഞ്ഞിനെയും സിതാപൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

Latest
Widgets Magazine