സാത്താന് ഏറ്റവും ഇഷ്ട്ടമുള്ള പാപം; ഭൂതോച്ചാടകനായ വൈദികന്റെ വെളിപെടുത്തല്‍

ലണ്ടൻ :പാപത്തെക്കുറിച്ചുള്ള ദൈവത്തിന്‍റെ വീക്ഷണം പലരും തള്ളിക്കളയുന്നു എന്ന കാരണത്താൽ പാപം ഇല്ല എന്നുവരുന്നില്ല. ദൈവവചനമായ ബൈബിൾ ഈ വിഷയത്തെക്കുറിച്ച് വളരെയധികം കാര്യങ്ങൾ പറയുന്നുണ്ട്. പാപത്തെക്കുറിച്ച് യഥാർഥത്തിൽ അതെന്താണു പറയുന്നത്‌?

എല്ലാവരും പാപം ചെയ്യുന്നു

ഏതാണ്ട് രണ്ടായിരം വർഷംമുമ്പ് പൗലോസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ എഴുതി: “ഇച്ഛിക്കുന്ന നന്മയല്ല, ഇച്ഛിക്കാത്ത തിന്മയത്രേ ഞാൻ പ്രവർത്തിക്കുന്നത്‌.” (റോമർ 7:19) തന്‍റെ പരിമിതികളെക്കുറിച്ചുള്ള അവന്‍റെ മനോവിഷമമാണ്‌ ആ വാക്കുകളിൽ നിഴലിക്കുന്നത്‌. സത്യസന്ധമായി പറഞ്ഞാൽ അതുതന്നെയല്ലേ നമ്മുടേയും അവസ്ഥ? പത്തുകൽപ്പനകൾക്കു ചേർച്ചയിലോ മറ്റേതെങ്കിലും ധാർമികനിലവാരങ്ങൾക്കു ചേർച്ചയിലോ ജീവിക്കാൻ ആഗ്രഹമുണ്ടെങ്കിലും അറിഞ്ഞോ അറിയാതെയോ നാം വീഴ്‌ചവരുത്തുന്നു എന്നതാണ്‌ വാസ്‌തവം. നാം ഒരു നിയമം തെറ്റിക്കുന്നത്‌ മനഃപൂർവം ആയിരിക്കില്ല; പലപ്പോഴും നമ്മുടെ ബലഹീനത നിമിത്തമാണ്‌ അങ്ങനെ സംഭവിക്കുന്നത്‌. എന്താണ്‌ ഈ ബലഹീനതയ്‌ക്കു കാരണം? പൗലോസ്‌ വിശദീകരിക്കുന്നു: “ഇച്ഛിക്കാത്തതാണു ഞാൻ ചെയ്യുന്നതെങ്കിലോ അതു ചെയ്യുന്നതു ഞാനല്ല, എന്നിൽ വസിക്കുന്ന പാപമാണ്‌.”—റോമർ 7:20.SIN -

പിശാച്‌ യഥാർഥത്തിൽ ഉണ്ട്. അവൻ “ഈ ലോകത്തിന്‍റെ ഭരണാധികാരി” ആണ്‌. ദുഷ്ടനായിത്തീർന്ന, ദൈവത്തിന്‌ എതിരെ മത്സരിച്ച ഒരു ആത്മജീവിയാണ്‌ അവൻ. (യോഹന്നാൻ 14:30; എഫെസ്യർ 6:11, 12). സാത്താന് പാപം വളരെയധികം ഇഷ്ടമാണ്. എല്ലാവരെയും പാപം ചെയ്യിക്കാനാണ് സാത്താന് ഇഷ്ടവും. എന്നാല്‍ ഈ പാപങ്ങളില്‍ വച്ചേറ്റവും സാത്താന് ഇഷ്ടമുള്ളത് ഏതായിരിക്കും? ഡൊമിനിക്കന്‍ വൈദികനും ഭൂതോച്ചാടകനുമായ ഫാ. ജുവാന്‍ ജോസ് ഗാലെഗോ ആണ് ഒരു അഭിമുഖത്തില്‍ ഇക്കാര്യം വെളിപെടുത്തിയത്. മനുഷ്യന്റെ അഹങ്കാരം, ഞാനെന്ന ഭാവമാണ് സാത്താന് ഏറ്റവും ഇഷ്ടമുള്ള പാപം എന്നാണ് അദ്ദേഹം പറയുന്നത്. സ്‌പെയ്‌നിലെ കാറ്റലോനിയ, ബാഴ്‌സലോണ അതിരൂപതയിലെ വൈദികനാണ് ഇദ്ദേഹം.

സാത്താന്‍ ശക്തനാണെങ്കിലും അവന് ദൈവത്തെക്കാള്‍ ഒരിക്കലും ശക്തിയില്ലെന്നും അച്ചന്‍ സാക്ഷ്യപ്പെടുത്തുന്നു. ഭൂതോച്ചാടനത്തിന്റെ ആദ്യകാലങ്ങളില്‍ താന്‍ ശരിക്കും ഭയപ്പെട്ടുപോയ സന്ദര്‍ഭങ്ങളും അച്ചന്‍ അനുസ്മരിച്ചു. എന്റെ ചുമലില്‍ വന്ന് സാത്താന്‍ ഇരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അച്ചന്‍ പറഞ്ഞു. ന്യൂ ഏജ് പ്രാക്ടീസുകളായ യോഗയും റെയ്ക്കിയും സാത്താന് പ്രവേശനം കൊടുക്കുന്നുവെന്നും ഇദ്ദേഹത്തിന് അഭിപ്രായമുണ്ട്.

Latest
Widgets Magazine