ഡിവില്ലിയേഴ്സ്‌ ഇനി ലോകത്തിന്റെ നെറുകയില്‍

ജൊഹന്നാസ് ബർഗ്: ദക്ഷിണാഫ്രിക്കൻ നായകൻ എ.ബി ഡിവില്ലിയേഴ്സിന് ലോക റെക്കാഡ്. ഏകദിന ക്രിക്കറ്റിൽ അതിവേഗം 8000 റൺസിലെത്തുന്ന താരമെന്ന റെക്കാഡാണ് ഡിവില്ലിയേഴ്സ് സ്വന്തമാക്കിയത്. ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിലായിരുന്നു ഡിവില്ലിയേഴ്സ് ഈ നേട്ടത്തിലെത്തിയത്.മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയുടെ പേരിലുണ്ടായിരുന്ന 13 വർഷം പഴക്കമുള്ള റെക്കാഡാണ് ഡിവില്ലിയേഴ്സ് പഴങ്കഥയാക്കിയത്. 190 മത്സരങ്ങളിലെ 182 ഇന്നിംഗ്സുകളിൽ നിന്നാണ് ഡിവില്ലിയേഴ്സ് അതിവേഗം 8000 ക്ലബ്ബിലെത്തുന്ന താരമായത്.
മത്സരത്തിൽ 48 പന്തിൽ 64 റൺനേടിയ ഡിവില്ലിയേഴ്സിന്റെ മികവിൽ ദക്ഷിണാഫ്രിക്ക ജയിച്ചു.

Top