ടിപി സെന്‍കുമാര്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും; പോരടിച്ചവരുടെ കൂടിക്കാഴ്ച്ച ഇന്ന്; മഞ്ഞുരുകുമോ എന്ന ആകാംഷയില്‍ ഉദ്യോഗസ്ഥര്‍

11 മാസത്തെ നിയമയുദ്ധം ജയിച്ച് കേരളത്തിന്റെ പൊലീസ് മേധാവി സ്ഥാനത്ത് തിരിച്ചെത്തിയ സെന്‍കുമാര്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും. ഡിജിപിയായി സ്ഥാനമേറ്റതിന് ശേഷം ആദ്യമായാണ് സെന്‍കുമാര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. വൈകുന്നേരം നാലരയ്ക്ക് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍വച്ചാണ് കൂടിക്കാഴ്ച. സര്‍ക്കാരിന്റെ പൊലീസ് നയം സംബന്ധിച്ച കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് വിവരം. സര്‍ക്കാരുമായി നടത്തിയ നീണ്ട നിയമയുദ്ധത്തിനുശേഷം വീണ്ടും സംസ്ഥാന പൊലീസ് മേധാവിയായി നിയമിതനായ സെന്‍കുമാര്‍ അതിനുശേഷം ആദ്യമായാണ് മുഖ്യമന്ത്രിയെ കാണാനെത്തുന്നത്.

സുപ്രീം കോടതി വിധി അനുസരിച്ചു ഡിജിപിയായി പുനര്‍ നിയമനം ലഭിച്ച ടി.പി.സെന്‍കുമാറുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ കൂടിക്കാഴ്ച നടത്താത്തത് ശ്രദ്ധിക്കപ്പെട്ടിരുന്നു. സെന്‍കുമാറിനു നിയമനം നല്‍കിയ വെള്ളിയാഴ്ച രാത്രി ചീഫ് സെക്രട്ടറി നളിനി നെറ്റോയും മുന്‍ ഡിജിപിയും വിജിലന്‍സ് ഡയറക്ടറുമായ ലോക്‌നാഥ് ബെഹ്‌റയും ക്ലിഫ് ഹൗസില്‍ പോയി മുഖ്യമന്ത്രിയെ കാണുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഡിജിപിയായി നിയമിതനായ ടോമിന്‍ തച്ചങ്കരിയുമായും ശനിയാഴ്ച മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. നിയമസഭയിലും മറ്റും നല്‍കുന്ന ഉത്തരങ്ങള്‍ കൃത്യമായിരിക്കണമെന്നു ഡിജിപി: ടി.പി. സെന്‍കുമാര്‍ ഇന്നലെ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. ചുമതലയേറ്റെടുത്ത ദിവസം തന്നെ അദ്ദേഹം പൊലീസിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു നല്‍കിയ മറുപടികള്‍ പരിശോധിച്ചിരുന്നു. അവ്യക്തവും പൂര്‍ണമല്ലാത്തതുമായ മറുപടികളാണു നല്‍കിയിരിക്കുന്നതെന്നു മനസ്സിലാക്കിയാണു പ്രത്യേക നിര്‍ദേശം നല്‍കിയത്. ശ്രീവാസ്തവ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാണെന്നും പൊലീസിന്റെ ഉപദേഷ്ടാവല്ലെന്നുമായിരുന്നു സെന്‍കുമാറിന്റെ പ്രതികരണം. ഇക്കാര്യവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കും.

Top