കുഞ്ഞ് ആരാധകനോടൊപ്പം ധോണിയുടെ കുട്ടിക്കളി വൈറലാകുന്നു

ഐപിഎല്ലിനായി പല ടീമുകളും പരിശീലനം ആരംഭിച്ചു തുടങ്ങിയിരിക്കുകയാണ്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയും കൂട്ടരും പരിശീലനത്തിന്റെ തിരക്കിലാണ്. ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയും ത്രിരാഷ്ട്ര ടൂര്‍ണമെന്റുമെല്ലാം നല്‍കിയ വിശ്രമം അവസാനിപ്പിച്ചാണ് ധോണി പരിശീലനത്തിനെത്തിയിരിക്കുന്നത്. പരിശീലനത്തിനിടെ തങ്ങളുടെ ക്യാപ്റ്റന്‍ കൂളിനെ കാണാനെത്തുന്ന ചെന്നൈ ടീം ആരാധകരുമായി സമയം ചെലവിടാനും ധോണി ശ്രമിക്കുന്നുണ്ട്. തന്നെ കാണാനെത്തിയ കുഞ്ഞ് ആരാധകനുമായി കളിക്കുന്ന ധോണിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. മാതാപിതാക്കള്‍ക്കും സഹോദരനുമൊപ്പം ധോണിയെ കാണാനെത്തിയതായ കുഞ്ഞ് ആരാധകനുമായി ധോണി കളിക്കുന്ന വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. കളി ചിരികള്‍ക്കൊടുവില്‍ കുട്ടി ആരാധകന് ചെന്നൈ ടീമിന്റെ ജഴ്‌സി നല്‍കിയാണ് ധോണി യാത്രയാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest