ഒടുവില്‍ ധോണി രക്ഷപെട്ടു..!

സ്‌പോട്‌സ് ലേഖകന്‍

ന്യൂഡല്‍ഹി: ബിസിനസ് ടുഡേ മാഗസിനില്‍ മഹാവിഷ്ണുവായി പ്രത്യക്ഷപ്പെട്ടതിന് ഇന്ത്യന്‍ ക്രിക്കറ്റ്ടീം നായകന്‍ മഹേന്ദ്രസിംഗ് ധോണിക്കെതിരെ ആന്ധ്രാപ്രദേശ് കോടതിയില്‍ നടക്കുന്ന നടപടികള്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. അനന്തപൂരില്‍ നിന്ന് ബംഗളുരുവിലേക്ക് കേസ് മാറ്റണമെന്ന ധോണിയുടെ ഹര്‍ജിയില്‍ ആന്ധ്ര പൊലീസിന്റെ പ്രതികരണവും കോടതി ആവശ്യപ്പെട്ടു.
കേസുമായി ബന്ധപ്പെട്ട് ധോണിക്കെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ട് ആന്ധ്രാപ്രദേശ് കോടതി റദ്ദാക്കിയിരുന്നു. ധോണിക്ക് വേണ്ടി അനന്തപൂര്‍ കോടതിയില്‍ ഹാജരായ അഭിഭാഷകര്‍ കഴിഞ്ഞ 7ന് പുറപ്പെടുവിച്ച വാറണ്ട് അദ്ദേഹത്തിന് ലഭിച്ചില്ല എന്ന് ബോധിപ്പിച്ചിരുന്നു. ഏകദിന ട്വന്റി20 മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആസ്‌ട്രേലിയയിലാണ് ധോണി ഇപ്പോള്‍.
2013ല്‍ ബിസിനസ് മാഗസിന്റെ കവര്‍പേജില്‍ മഹാവിഷ്ണുവായി പ്രത്യക്ഷപ്പെട്ട ധോണി ഹിന്ദുമതവികാരത്തെ മുറിപ്പെടുത്തി എന്ന് ആരോപിച്ച് വി.എച്ച്.പി പ്രവര്‍ത്തകന്‍ ശ്യാംസുന്ദറാണ് കേസ് നല്‍കിയത്. ഫെബ്രുവരി 25ന് മുമ്പ് ഹാജരാകണമെന്ന് ധോണിയോട് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top