ദിലീപും ഗണേഷ് കുമാറും കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: നടന്‍ ദിലീപും ഗണേഷ് കുമാര്‍ എംഎല്‍എയും കൂടിക്കാഴ്ച നടത്തി. ഗണേഷിന്റെ പത്തനാപുരത്തെ വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.ഗണേഷ് കുമാറും ഭാര്യയും ചേര്‍ന്ന് ദിലീപിനെ സ്വീകരിച്ചു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ ദിലീപ് തയ്യാറായില്ല.അതേസമയം, സൗഹൃദ സന്ദര്‍ശനം മാത്രമാണ് നടന്നതെന്ന് ഇരുവരുടെയും അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു.നടി ആക്രമിക്കപ്പെട്ട കേസിൽ അതിശക്തമായി ദിലീപിനൊപ്പം നിന്ന ആളായിരുന്നു ഗണേഷ് കുമാർ

Latest
Widgets Magazine