ദിലീപ് കാരണം മഞ്ജുവിന് നഷ്ടമായത് ആ മമ്മൂട്ടി ചിത്രം…

ലാൽ ജോസ് സംവിധാനം ചെയ്ത ആദ്യം ചിത്രമായിരുന്നു ഒരു മറവത്തൂർ കനവ്. മമ്മൂട്ടി നായകനായി എത്തിയ ചിത്രത്തിൽ ഒരു വൻ താരനിര തന്നെയുണ്ടായിരുന്നു. ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി ആദ്യം ലാൽ ജോസ് പരിഗണിച്ചത് മഞ്ജുവിനെയായിരുന്നു. എന്നാൽ അന്ന് അത് മുടങ്ങി പോകുകയായിരുന്നു. പകരമായിരുന്നു ദിവ്യ ഉണ്ണിചിത്രത്തിൽ എത്തിയത്.
ദിലീപ് കാരണമായിരുന്നു മ‍ഞ്ജുവിന് ആ ചിത്രത്തിൽ എത്താൻ സാധിക്കാതിരുന്നത്.

മമ്മൂട്ടിയെ നായകനായി എത്തിയ ചിത്രമായിരുന്നു ഒരു മറവത്തൂർ കനവ്. അതിന്റെ നായിക തേടിയുളള അന്വേഷണം ചെന്ന് അവസാനിച്ചത് മഞ്ജുവിലായിരുന്നു. ആ സമയത്ത് മഞ്ജു കമലിന്റെ ചിത്രമായ കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു.
കൃഷ്ണഗുഡിയിലെ ഒരു പ്രണയകാലത്ത് സിനിമ ഷൂട്ടിങ് സമയത്തായിരുന്നു ദിലീപ് മ‍ഞ്ജു പ്രണയം സിനിമ ലോകത്ത് ചർച്ചയായി വരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാൽ മഞ്ജുവിന്റെ അച്ഛൻ ദിലീപ് അഭിനയിക്കുന്ന ഒരു സിനിമയിലും മഞ്ജുവിനെ വിടില്ല എന്നുള്ള ശക്തമായ നിലപാട് എടുത്തിരുന്നു. ഈ സമയത്ത് കൃഷ്ണഗുഡിയുടെ സൈറ്റിൽ ദിലീപ് എത്തുന്നത്. കമൽ സാറിന്റെ ചിത്രമായതു കൊണ്ട് തന്നെ ദിലീപിന് ആ സെറ്റിൽ വരാൻ പൂർണ്ണ സ്വാന്ത്ര്യമുണ്ടായിരുന്നു. അവിടെ ആരും ദിലീപിനെ തടയാൻ ചെയ്യില്ലെന്നും അറിയാമായിരുന്നു.
കമൽസാറിന്റെ സെറ്റിലെത്തി ദിലീപ് മ‍ഞ്ജുവിനെ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് അറിഞ്ഞ മഞ്ജുവിന്റെ അച്ഛൻ പ്രശ്നമാണ്ടാക്കുകയായിരുന്നു. ഇതിനെ തുടർന്ന് ചില പ്രശ്നങ്ങളും നടന്നിരുന്നു.. അങ്ങനെയാണ് ഒരു മറവത്തൂർ കനവിൽ മമ്മൂക്കയുടെ നായികാസ്ഥാനത്ത് നിന്ന് മഞ്ജുവിന് ഒഴിവാക്കിയതെന്ന് ലാൽ ജോസ് പറയുന്നു.

Top