ദിലീപ് രക്ഷപ്പെടും? കാരണം മഞ്ജു വാര്യര്‍; കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്?

നടിയെ ആക്രമിക്കപ്പെട്ട കേസില്‍ പ്രതിപ്പട്ടികയിലുള്ള ദിലീപിന് രക്ഷപ്പെടാന്‍ വഴിയൊരുങ്ങുന്നതായി സൂചന നല്‍കി റിപ്പോര്‍ട്ട്. കേസില്‍ ദിലീപിന് നിര്‍ണായകമാണ് മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യരുടെ മൊഴി. മഞ്ജുവിനെ കേസില്‍ സാക്ഷിയാക്കാനും അന്വേഷണസംഘം തീരുമാനിച്ചിരുന്നു. എന്നാല്‍ സാക്ഷിയാവാന്‍ മഞ്ജു ഇപ്പോള്‍ തയ്യാറല്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇതേക്കുറിച്ച് സ്ഥിരികരണമൊന്നും ഇതുവരെ വന്നിട്ടില്ല. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണസംഘം തയ്യാറെടുക്കവയാണ് മഞ്ജു സാക്ഷിപ്പട്ടികയില്‍ നിന്നു പിന്മാറിയേക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നത്. എന്നാല്‍ മഞ്ജു പിന്‍മാറാനുള്ള കാരണത്തെക്കുറിച്ച് ഇതില്‍ പരാമര്‍ശിക്കുന്നില്ല. നടിയെ ആക്രമിച്ച കേസുമായോ പിന്നീടുണ്ടായ സംഭവങ്ങളുമായോ യാതൊരു ബന്ധവുമില്ലാത്ത സാഹചര്യത്തില്‍ സാക്ഷിയാവാന്‍ താന്‍ തയ്യാറല്ലെന്നു മഞ്ജു അന്വേഷണംസംഘത്തെ അറിയിച്ചതായി സൂചനയുണ്ടെന്നും വാര്‍ത്തകള്‍ വരുന്നു. ദിലീപും മഞ്ജുവും തമ്മിലുള്ള കുടുംബജീവിതത്തിലെ പ്രശനങ്ങളും മറ്റും കേസില്‍ ഏറെ നിര്‍ണായകമാണ്. കേസില്‍ ദിലീപിന് കുരുക്ക് മുറുകണമെങ്കില്‍ മഞ്ജുവിന്റെ മൊഴി ഏറെ പ്രധാനമാണ്.

ദിലീപിന് കേസിലെ മറ്റു സാക്ഷികളെ ഒരുപക്ഷെ സ്വാധീനിക്കാന്‍ സാധിച്ചാലും മഞ്ജുവിനെ സ്വാധീനിക്കാന്‍ കഴിയില്ലെന്ന വിശ്വാസമാണ് നേരത്തേ പോലീസിനുണ്ടായിരുന്നത്. കേസിനെക്കുറിച്ച് രണ്ടു വട്ടം അന്വേഷണസംഘം മഞ്ജുവില്‍ നിന്നു മൊഴിയെടുക്കുകയും ചെയ്തിരുന്നു. ദിലീപിന്റെ സ്വഭാവം കേസില്‍ ഏറെ നിര്‍ണായകമാണ്. ഇക്കാര്യങ്ങളെല്ലാം മഞ്ജുവില്‍ നിന്നു തന്നെ അറിഞ്ഞാല്‍ അതു കേസില്‍ വലിയ തെളിവാകുമെന്ന കണക്കുകൂട്ടലിലായിരുന്നു അന്വേഷണസംഘം. കേസില്‍ സാക്ഷിയാവാന്‍ തയ്യാറല്ലെന്ന് സൂചന നല്‍കുമ്പോഴും നടിയെ ആക്രമിച്ച കേസിലെ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യത്തില്‍ മഞ്ജു ഉറച്ചുനില്‍ക്കുമെന്നും ഉള്ള തരത്തില്‍ വാര്‍ത്തകള്‍ വരുന്നുണ്ട്. തന്റെ അടുത്ത സുഹൃത്ത് കൂടിയായ നടി ആക്രമിക്കപ്പെട്ടതിനു ശേഷമാണ് മഞ്ജുവിന്റെ നേതൃത്വത്തില്‍ വിമണ്‍ കളക്ടീവ് ഇന്‍ സിനിമയെന്ന പേരില്‍ വനിതാ സംഘനയും നിലവില്‍ വന്നത്. കേസിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് മഞ്ജുവിന്റെ നേതൃത്വത്തിലുള്ള സംഘം മുമ്പ് മുഖ്യമന്ത്രിയെ കാണുകയും ചെയ്തിരുന്നു. ദിലീപിന് ഫോണ്‍ ചെയ്യാന്‍ കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ സഹായിച്ച പോലീസുകാരനായ അനീഷിനെ കേസിലെ മാപ്പുസാക്ഷിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതേ തുടര്‍ന്ന് അന്വേഷണസംഘം വീണ്ടും സാക്ഷിമൊഴിക്കായി മഞ്ജുവിനെ സമീപിക്കുകയായിരുന്നു. അപ്പോഴാണ് താന്‍ പിന്‍മാറുന്ന വിവരം നടി ഇവരെ അറിയിച്ചതെന്നും വാര്‍ത്തകള്‍ വരുന്നു. മഞ്ജു പിന്‍മാറുകയാണെങ്കില്‍ ശക്തമായ സാക്ഷി മൊഴികളുടെ പിന്‍ബലത്തില്‍ കേസ് ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് പോലീസ്.മുമ്പ് ദിലീപിനൊപ്പം പ്രവര്‍ത്തിച്ച ശേഷം പിന്നീട് തെറ്റിപ്പിരിഞ്ഞ സിനിമാ മേഖലയിലെ പലരുടെയും മൊഴി അന്വേഷണസംഘം നേരത്തേ രേഖപ്പെടുത്തിയിരുന്നു. ദിലീപിനെതിരേ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. ഈ മൊഴികളുടെ അടിസ്ഥാനത്തില്‍ താരത്തിന്റെ ക്രിമിനല്‍ സ്വഭാവം വിചാരണവേളയില്‍ തെളിയിക്കാന്‍ സാധിക്കുമെന്നും പോലീസ് കരുതുന്നു. ഏറ്റവും അവസാനമായി ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ തനിക്കെതിരേ സാക്ഷി മൊഴികളില്ലെന്നാണ് ചൂണ്ടിക്കാട്ടിയത്. ആക്രമിക്കപ്പെട്ട നടിയും തന്നെക്കുറിച്ച് ഒരു കാര്യവും പറഞ്ഞിട്ടില്ലെന്ന് താരം വാദിച്ചിരുന്നു.

Latest
Widgets Magazine