ദിലീപ് കോടതിയിലെത്തി കേസ് രേഖകള്‍ പരിശോധിച്ചു; പരിശോധന മജിസ്ട്രേറ്റിന്റെ സാന്നിദ്ധ്യത്തില്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട നടന്‍ ദിലീപ് കോടതിയിലെത്തി കേസ് രേഖകള്‍ പരിശോധിച്ചു. അങ്കമാലി കോടതിയില്‍ അഭിഭാഷകനൊപ്പം എത്തിയാണ് ദിലീപ് രേഖകള്‍ പരിശോധിച്ചത്. കേസില്‍ ഒമ്പതാം പ്രതിയാണ് ദിലീപ്.

കേസുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നേരത്തെ അപേക്ഷ നല്‍കിയിരുന്നു. മജിസ്ട്രേറ്റിന്റെ സാന്നിദ്ധ്യത്തിലായിരുന്നു പരിശോധന. നടിയുടെ ദൃശ്യങ്ങള്‍ കാണിക്കരുതെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന നടി ആക്രമിക്കപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top