നടിയെ തട്ടിക്കൊണ്ടുപോയ വിധത്തിൽ ക്രൈം ചെയ്യാൻ നാലുവർഷത്തെ തയ്യാറെടുപ്പ് ആവശ്യമില്ല..ഗൂഡാലോചന വാദം പൊളിക്കാൻ രാമൻ പിള്ളയുടെ വിചിത്ര വാദം.കുറ്റസമ്മതം തന്നെയാണോ?

കൊച്ചി :കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ അഭിഭാഷകനായ അഡ്വ. രാമന്‍ പിള്ള ഉന്നയിച്ചിരിക്കുന്നത് വിചിത്രമായ ആരോപണങ്ങള്‍ .തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ നാല് വർഷത്തെ ഗൂഡാലോചന വേണ്ട . 2013ല്‍ ഗൂഢാലോചന നടത്തി 2017ല്‍ കൃത്യം നടത്തിയെന്ന അന്വേഷണ സംഘത്തിന്റെ വാദം അവിശ്വസനീയം ഇതു പോലൊരു കൃത്യം നടത്താന്‍ നാല് വര്‍ഷത്തെ തയ്യാറെടുപ്പ് ആവശ്യമില്ല. .അതായത് കുറ്റം ചെയ്യാൻ നല്ല പരിശീലനം ഉണ്ട് എന്ന സമ്മതമാണോ ഉയർത്തിയിരിക്കുന്നത് എന്ന ചിലർ സംശയിച്ചാൽ തെറ്റുണ്ടോ .ഹണി ബി ടു സിനിമയുടെ ചിത്രീകരണ സമയത്ത് പള്‍സര്‍ സുനിയായിരുന്നു ഗോവയില്‍ തന്റെ ഡ്രൈവര്‍ എന്ന് ആക്രമിക്കപ്പെട്ട നടി മൊഴി നല്കിയിട്ടുണ്ട്. സഹതടവുകാരനായ വിഷ്ണുവിനെ സുനി അപ്പുണ്ണിയുടെ അടുത്തേക്ക് അയച്ചത് മൊബൈല്‍ നമ്ബര്‍ വാങ്ങാനായിട്ടാണ്. വലിയ തുകയുടെ ജോലി ഏല്പിച്ച ആളുടെ മൊബൈല്‍ നമ്ബര്‍ പോലും ജോലി ഏറ്റെടുത്ത ആളുടെ കൈവശം ഇല്ലേയെന്നും ഹര്‍ജിയില്‍ ദിലീപ് ചോദിക്കുന്നു.

ദിലീപിന് ക്ലീന്‍ ചീട്ട് നല്‍കുന്ന തരത്തിലാണ് ജാമ്യ ഹർജി എങ്കിലും സ്ത്രീ പീഡനത്തിൽ ജാമ്യം ലഭിക്കാൻ ആവശ്യമായ പ്രതിരോധം ഉയര്തജ്‌താണ് കഴിവുകെട്ട വാദം എന്നും വിലയിരുത്തുന്നു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥയായ എഡിജിപി ബി. സന്ധ്യയും തന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യരും തമ്മില്‍ ബന്ധമുണ്ടെന്നാണ് ദിലീപ് ആരോപിക്കുന്നത്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയിലാണ് ഗുരുതരമായ ആരോപണങ്ങളുള്ളത്.മഞ്ജു വാര്യര്‍, പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മോനോന്‍ എന്നിവരുമായി ബന്ധപ്പെട്ട് നടന്ന ചോദ്യം ചെയ്യലില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ ഒഴിവാക്കിയെന്നും ദിലീപ് ആരോപിക്കുന്നു. അന്വേഷണത്തലവന്‍ ദിനേന്ദ്ര കശ്യപിനെ അറിയിക്കാതെയാണ് സന്ധ്യ തന്നെ ചോദ്യം ചെയ്തത്.ചോദ്യം ചെയ്യുന്ന സമയത്ത് ശ്രീകുമാര്‍ മേനോന് എതിരെ താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ എഡിജിപി റെക്കോഡ് ചെയ്തില്ല. ആ സമയത്ത് വിഡിയോ ക്യാമറ ഓഫ് ചെയ്യാന്‍ നിര്‍ദേശം നല്കിയെന്നും ദിലീപ് ജാമ്യ ഹര്‍ജിയില്‍ പറയുന്നു. ADV RAMANPILLA D
കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനി തന്നെ വിളിച്ച വിവരം അന്ന് തന്നെ ഡിജിപിയെ അറിയിച്ചെന്നും ദിലീപ് ജാമ്യാപേക്ഷയില്‍ പറയുന്നു. ഏപ്രില്‍ പത്തിനാണ് സുനി ജയിലില്‍ നിന്നും വിളിച്ചത്. അന്ന് തന്നെ ഡിജിപിയെ വിളിച്ചു ഇക്കാര്യം പറഞ്ഞു. വിളിച്ച നമ്ബരും കൈമാറി. സുനി വിളിച്ചതിന്റെ ഓഡിയോ സന്ദേശം ഡിജിപിയുടെ പേഴ്‌സണല്‍ നമ്ബറിലേയ്ക്ക് വാട്‌സ് ആപ്പിലൂടെ അയച്ചെന്നും ദിലീപ് പറയുന്നു.ജയിലില്‍നിന്നു സുനി അയച്ച കത്തില്‍ രണ്ടു കോടിയുടെ കാര്യം പറയുന്നില്ലെന്നും പിന്നെങ്ങനെയാണു രണ്ടു കോടി രൂപയാണ് സുനി ആവശ്യപ്പെട്ടതെന്നു ദിലീപ് അറിഞ്ഞതെന്നും ജാമ്യാപേക്ഷയെ എതിര്‍ക്കവേ പൊലീസ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കൊച്ചിയിലെ ഹോട്ടലില്‍വച്ചു ഗൂഢാലോചന നടത്തിയെന്ന പൊലീസ് വാദവും തെറ്റാണ്. 2013ലെ അമ്മ താരനിശയുടെ റിഹേഴ്‌സല്‍ നടക്കുമ്പോള്‍ സുനി അവിടെ വന്നിരിക്കാം. എന്നാല്‍ പള്‍സര്‍ സുനിയെ തനിക്കു മുഖപരിചയം പോലുമില്ലെന്നും ദിലീപ് ആവര്‍ത്തിച്ചു. അമ്മ താരനിശയുടെ റിഹേഴ്‌സല്‍ നടക്കുമ്‌ബോള്‍ അബാദ് പ്ലാസയിലാണു ദിലീപ് താമസിച്ചിരുന്നത്. നേരത്തേ ദിലീപിനെ ഇവിടെയെത്തിച്ച് പൊലീസ് തെളിവെടുത്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ നാല് പ്രാവശ്യം ദിലീപും പള്‍സര്‍ സുനിയും കൂടിക്കണ്ടുവെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ ശരിയല്ല. ഒരിക്കല്‍ പോലും ദിലീപും പള്‍സര്‍ സുനിയും ഫോണില്‍ സംസാരിച്ചിട്ടില്ല. പ്രമുഖ നടനായ ദിലീപ് കാരവന്റെ സിനിമാ ലൊക്കേഷനില്‍ മറവില്‍ ഗൂഢാലോചന നടത്തിയെന്ന വാദവും വിശ്വസിക്കാനാവില്ല . ഒന്നരക്കോടി രൂപയുടെ ക്വട്ടേഷന്‍ നല്കിയെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍ കെട്ടുകഥയാണെന്നും ഹര്‍ജിയില്‍ അവകാശപ്പെടുന്നു.എന്നാൽ നടി ദിലീപിന് എതിരെ ആരോപണം ഉന്നയിച്ചിട്ടില്ല എന്നും നടിയെ ആക്രമിച്ചതിൽ ദിലീപിന് നടിയുമായി വ്യക്തി വിരോധം ഇല്ലെന്നുള്ളതും ദിലീപിന്റെ മുൻ ഭാര്യ മഞ്ജുവിന്റെ ഡിവോഴ്സ് കേസിൽ ഉന്നയിക്കപ്പെട്ട വാദങ്ങളും ഉന്നയിച്ചാൽ ഗൂഡാലോചനാ വാദം പൊളിക്കാമെന്നിരിക്കെ അഴകൊഴമ്പൻ വാദം ഉന്നയിച്ചിരിക്കുന്നതിലൂടെ ദിലീപിന്റെ ജാമ്യം വിദൂരമായിരിക്കുമെന്നും വിലയിരുത്തുന്നു .

Top