ദിലീപ് കിംഗ് ലയർ ‘കാവ്യ വഴി സുനിക്ക് 25000 രൂപ നല്‍കി, ദിലീപിനെയും സുനിലിനെയും ഒരുമിച്ച്‌ തൃശൂര്‍ ടെന്നീസ് ക്ലബില്‍ കണ്ടു. ശക്തമായ തെളിവുമായി പോസിക്യൂഷൻ

കൊച്ചി: കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസിൽ ഗൂഡാലോചന കേസിൽ അറസ്റ്റിലായി ജയിലിൽ ഉള്ള നടൻ ദിലീപിന്റെ ജാമ്യവാദം കഴിഞ്ഞു.  നാലര മണിക്കൂറോളം നീണ്ട വാദത്തിനൊടുവിൽ  ദിലീപിനെതിരെ കൂടുതല്‍ തെളിവുകളുമായി പ്രോസിക്യൂഷന്‍ രംഗത്തെി  .തൃശൂര്‍ ടെന്നീസ് ക്ലബിലെ ദിലീപിനെയും സുനിലിനെയും ഒരുമിച്ചു കണ്ടു. ഇക്കാര്യം രഹസ്യമൊഴി നല്‍കിയിട്ടുണ്ട്. മൊബൈലും സിം കാര്‍ഡും നശിപ്പിച്ചതായി പ്രതി പറഞ്ഞെങ്കിലും അന്വേഷണ സംഘം അത് വിശ്വസിച്ചിട്ടില്ലഇത് പ്രതിക്ക് രക്ഷപ്പെടാനായി പറഞ്ഞതാണ്. നടിയെ ആക്രമിച്ച കേസില്‍ പതിനൊന്നാം പ്രതിയായ ദിലീപിന്റെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി. പ്രൊസിക്യൂഷന്റെയും പ്രതി ഭാഗത്തിന്റെയും വാദങ്ങള്‍ പൂര്‍ത്തിയായി.ദിലീപ് ‘കിംഗ് ലയര്‍’ ആണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അഭിപ്രായപ്പെട്ടു .കാവ്യ മാധവന്റെ ഫോണില്‍ നിന്ന് വിളിച്ച്‌ ദിലീപിനോട് പള്‍സര്‍ സുനി പണം ആവശ്യപ്പെട്ടെന്ന് പ്രൊസിക്യൂഷന്‍.

കാവ്യ മാധവന്റെ വാഹനം സുനി ഓടിച്ചിട്ടുണ്ട് .സുനിയെ കണ്ടതായി കാവ്യയും സമ്മതിച്ചിട്ടുണ്ട് . കീഴടങ്ങുന്നതിന് മുന്‍പ് കാവ്യയുടെ വസ്ത്രവ്യാപാര ശാലയില്‍ സുനി പോയിരുന്നു. ദിലീപ് 25000 രൂപ കാവ്യ വഴി സുനിക്ക് നല്കി. കാവ്യയെയും കുടുംബത്തെയും സുനി തൃശൂര്‍ക്ക് കൊണ്ടു പോയിട്ടുണ്ട് .കാവ്യയുടെയും കുടുംബത്തിന്റെയും തൃശൂര്‍ യാത്രയില്‍ സുനില്‍ ആണ് കാര്‍ ഓടിച്ചത്. ജയിലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്റെ ഫോണില്‍ നിന്നും കാവ്യയുടെ കടയിലേക്ക് സുനി വിളിച്ചു. ദിലീപിനോട് പറയാനുള്ള കാര്യം പറഞ്ഞതായും സുനി മൊഴി നല്കിയിട്ടുണ്ട്. സൂത്രശാലിയായ ദിലീപ് കൃത്യം നടത്താന്‍ മികച്ച കളിക്കാരനെയാണ് ഇറക്കിയതെന്ന് പ്രോസിക്യൂഷന്‍

169 രേഖകള്‍, 223 തെളിവുകള്‍, 15 രഹസ്യ മൊഴി ഇവയെല്ലാം ഈ കേസില്‍ ഉണ്ട്. 15 പേരുടെ രഹസ്യ മൊഴി എടുത്തു .തൃശൂര്‍ ടെന്നീസ് ക്ലബിലെ ദിലീപിനെയും സുനിലിനെയും ഒരുമിച്ചു കണ്ടു. ഇക്കാര്യം രഹസ്യമൊഴി നല്‍കിയിട്ടുണ്ട്. മൊബൈലും സിം കാര്‍ഡും നശിപ്പിച്ചതായി പ്രതി പറഞ്ഞെങ്കിലും അന്വേഷണ സംഘം അത് വിശ്വസിച്ചിട്ടില്ലഇത് പ്രതിക്ക് രക്ഷപ്പെടാനായി പറഞ്ഞതാണ്. ഇനിയും ഇത് കണ്ടെടുക്കണമെന്നും പ്രൊസിക്യൂഷന്‍ വാദിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top