നടി ആക്രമിക്കപ്പെട്ടിട്ട് എട്ടുമാസങ്ങള്‍; ദിലീപിനെതിരായി തെളിവ് നശിപ്പിക്കല്‍ അടക്കം എട്ടുവകുപ്പുകള്‍; കുറ്റപത്രം ഉടന്‍ കോടതിക്ക് കൈമാറും

നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപിനെതിരെയുളള കുറ്റപത്രം തയ്യാര്‍. കൂട്ട മാനഭംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍, പ്രതിയെ സംരക്ഷിക്കല്‍, തൊണ്ടി മുതല്‍ സൂക്ഷിക്കല്‍, ഭീഷണി, അന്യായമായി തടങ്കലില്‍ വെയ്ക്കല്‍ എന്നീ വകുപ്പുകളാണ് ദിലീപിനെതിരെ ചുമത്തുന്നത്. കുറ്റപത്രത്തിനൊപ്പം നല്‍കാന്‍ നേരിട്ടുളള തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അനുബന്ധ റിപ്പോര്‍ട്ടും പൊലീസ് തയ്യാറാക്കി. നടി ആക്രമിക്കപ്പെട്ട് എട്ടുമാസം തികയുന്ന ഇന്ന് കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് തീരുമാനിച്ചിരുന്നതെങ്കിലും മജിസ്‌ട്രേറ്റ് അവധി ആയതിനാല്‍ ദിവസം മാറ്റുകയായിരുന്നു. ഇരുപതിലേറെ നിര്‍ണായക തെളിവുകള്‍ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ഇതുവരെ പൊലീസ് വെളിപ്പെടുത്താത്ത വിവരങ്ങളും കുറ്റപത്രത്തില്‍ ഉണ്ടെന്നാണ് സൂചന. പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്ന വിവരങ്ങളാണിത്. കേസിന്റെ പ്രാധാന്യവും സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനുമുളള സാഹചര്യവും ചൂണ്ടിക്കാട്ടി വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതിയെ നിയോഗിക്കണമെന്ന ശുപാര്‍ശയും സര്‍ക്കാരിന് മുന്‍പാകെ ഡിജിപി സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്.

ദിലീപിന് വേണ്ടി ഘോരഘോരമായി പ്രസംഗിച്ചു;ആക്രമിക്കപ്പെട്ട നടിയോട് നിങ്ങള്‍ക്ക് ഇത്രയും വൈരാഗ്യം വരാന്‍ എന്താണ് കാരണം; അവതാരകന്റെ ചോദ്യത്തിന് മുന്നില്‍ ഉരുണ്ടുകളിച്ച് സംവിധായകന്‍ നടിയുടെ വീഡിയോ ക്ലിപ്പില്‍ കൃത്രിമം നടത്താന്‍ സാധ്യത; പൊലീസിന്റെ കയ്യില്‍ ആവശ്യത്തിലധികം കോപ്പികളുണ്ടെന്ന് ദിലീപ് ദിലീപിനെ ചതിച്ചത് മഞ്ജു വാര്യരും ശ്രീകുമാറും ചേര്‍ന്ന്; രമ്യാ നമ്പീശനും ലാലിനും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് പ്രതി മാര്‍ട്ടിന്‍; നടിയെ ആക്രമിച്ച കേസ് ഏപ്രില്‍ 11ലേക്ക് മാറ്റി ദൃശ്യങ്ങളിലെ ശബ്ദം എങ്ങനെയാണ് വ്യക്തമായി കേട്ടതെന്ന ചോദ്യത്തിന് മറുപടിയുമായി ദിലീപ്; ജാമ്യം റദ്ദാക്കാനായുള്ള പൊലീസിന്റെ നീക്കം പൊളിക്കാന്‍ നടന്‍ ഹൈക്കോടതിയിലേക്ക് കുറ്റപത്രം ചോര്‍ന്നെന്ന ദിലീപിന്‍റെ പരാതിയില്‍ അന്വേഷണമില്ല; അന്വേഷണ ഉദ്യോഗസ്ഥന് താക്കീത് മാത്രം
Latest
Widgets Magazine